ബെംഗളൂരു: ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ( ബി.എം.ടി.സി.) ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ നിന്ന് ഈ കൊല്ലം പിഴയിനത്തിൽ മാത്രം ജൂലായ് 31 വരെ ഈടാക്കിയത് 2.67 ലക്ഷം രൂപ. മൊത്തം 17,799 ട്രിപ്പുകളിൽ നടത്തിയ പരിശോധനകളിൽ നിന്നുമാണ് ഈ തുക ഫൈൻ ഇനത്തിൽ സമാഹരിച്ചതെന്നു ബി.എം.ടി.സി അധികൃതർ അറിയിച്ചു. 1704 യാത്രക്കാരെയാണ് ടിക്കറ്റില്ലാതെ പിടികൂടിയത്. സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്രചെയ്തവരുടെ കയ്യിൽ നിന്ന് പിഴയീടാക്കിയ തുകയും ഇതിൽ ഉൾപ്പെടുന്നു. ഇനിയും കർശന പരിശോധന തുടരുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.കോവിഡ് സാഹചര്യത്തിൽ കനത്ത…
Read More