കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ദക്ഷിണേന്ത്യൻ ശക്തികളായ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഇന്ന് ഡ്യൂറന്റ് കപ്പിൽ മുഖാമുഖം. കൊൽക്കത്തയിലെ കെ.ബി.കെ സ്‌റ്റേഡിയത്തിൽ ആറ് മണിക്കാണ് മത്സരം. സോണി ടെൻ-2 ചാനലിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. ഇരു ടീമുകളും തമ്മിൽ കളിക്കുമ്പോഴെല്ലാം സമൂഹമാധ്യമങ്ങളിലടക്കം ആരാധകർ പതിവാണ്. എന്നാൽ കഴിഞ്ഞ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദ ഗോളിലൂടെ ബെംഗളൂരു പുറത്താക്കിയതോടെ ഈ വൈര്യം പൂർവോപരി വർധിച്ചിരിക്കുകയാണ്. ഫ്രീകിക്കിനായി കേരളം ഒരുങ്ങുന്നതിന് മുമ്പേ ബെംഗളൂരു നായകൻ സുനിൽ ഛേത്രി പന്തടിച്ച്…
Read MoreTag: fc
ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ മത്സരം, എഫ് സി കുട്ലു ജേതാക്കൾ
ബെംഗളൂരു: മലയാളി സ്‌പോർട്‌സ് ക്ലബന്റെ നേതൃത്വത്തിൽ ജനുവരി 22 ഞായറാഴ്ച സർജപൂർ റോഡിലെ വെലോസിറ്റി ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ എഫ്‌എസ്‌ഐ കുട്‌ലു ജേതാക്കളായി. 24 ഓളം ടീമുകളിൽ 240 മലയാളികൾ പങ്കെടുത്ത ഫുട്ബോൾ മത്സരം ഞായറാഴ്ച രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 9 മണിയോടുകൂടി അവസാനിക്കുകയായിരുന്നു. ഫൈനലിൽ ഡോറടോ എഫ് സി യെ 2-0 എന്ന സ്‌കോറിൽ തോൽപ്പിച്ചാണ് എഫ് സി കുട്‌ലു വിജയികളായത്. വിജയികൾക്ക് ഇമ്പേരിയൽ ഹോട്ടൽ സ്‌പോൺസർ ചെയ്ത ട്രോഫിയും 16000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്‌സ് ആപ്പ്…
Read Moreഎഫ് സി ഗോവയെ വീഴ്ത്തി ബെംഗളൂരുവിന്റെ തിരിച്ചു വരവ്
ബെംഗളൂരു: എഫ്‌സി ഗോവയെ അവരുടെ തട്ടകത്തിൽ വെച്ച് ബെംഗളൂരു എഫ്‌സി സീസണിലെ രണ്ടാം ജയം കുറിച്ചു. തുടർച്ചയായ നാല് മത്സരങ്ങളിൽ പിണഞ്ഞ തോൽവിയിൽ നിന്നും തിരിച്ചു വരാനും മികച്ച വിജയത്തോടെ ബെംഗളൂരുവിനായി. ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ അവർക്ക് തുണയായത്. ഇതോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്കുയരാനും ബെംഗളൂരുവിനായി. അതേ സമയം എഫ്‌സി ഗോവ നാലാമത് തുടരുകയാണ്. ഗോവയുടെ അക്രമണങ്ങളിലൂടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ബെംഗളൂരു ഇരുപത്തിയേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഗോവയിൽ നിന്നും റാഞ്ചിയെടുത്ത…
Read More