ബെംഗളൂരു : ഗുരു നാനാക്ക് ജയന്തി ദിനത്തിൽ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുക ആണ് പ്രധാനമന്ത്രി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കർഷകർ സമരത്തിൽ നിന്ന് പിന്മാറണം എന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും. നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സമരം നടത്തിവന്ന കർഷക സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് നിർണായക പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ആത്മാർത്ഥമായി കൊണ്ടുവന്ന നിയമങ്ങൾ ഒരു വിഭാഗം കർഷകരിൽ അതൃപ്തിയുണ്ടാക്കി.…
Read More