ബെംഗളുരു; കെട്ടിടം തകർന്നു വീഴുന്നത് നഗരത്തിൽ കൂടുന്നു, ഇത്തവണ 60 വർഷം പഴക്കമുള്ള രാജാജി നഗറിലെ ബഹുനില കെട്ടിടമാണ് ഇത്തവണ തകർന്നു വീണത്. കൂടാതെ വിള്ളലുകൾ കെട്ടിടത്തിൽ നേരത്തെ കണ്ടെത്തിയതിനാൽ അടിയന്തിരമായി താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നുവെന്ന് അധികാരികൾ വ്യക്തമാക്കി. 60 വർഷം പഴക്കമുള്ള കെട്ടിടത്തിന് ചരിവും വിള്ളലും കണ്ടെത്തിയതിനെ തുടർന്നാണ് അപകട സാധ്യത മുന്നിൽ കണ്ട് താമസക്കാരെ ഒഴിപ്പിച്ചത്. 3 ആഴ്ച്ചക്കിടെ നഗരത്തിൽ തകർന്നു വീഴുന്ന ആറാമത്തെ കെട്ടിടമാണിത്. അടുത്തിടെ നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് കെട്ടിടങ്ങൾ തകരുന്നതെന്നാണ് അധികൃതർ പറയുന്നത്.…
Read More