ബെംഗളൂരു: നാല് മാസം മുമ്പ് ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് മടങ്ങിയെത്തുകയും കോവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്ത ഒരാൾക്ക് കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 നാണ് ഇദ്ദേഹത്തിന് ഇ.റ്റി.എ വേരിയന്റ് അണുബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലോ കർണാടകയിലോ കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തുന്നത് ഇതാദ്യമായല്ല. 2020 ഏപ്രിലിൽ ബെംഗളൂരുവിലെ നിംഹാൻസിലെ വൈറോളജി ലാബിൽ കർണാടകയിലെ രണ്ട് കോവിഡ് 19 ബാധിതരിൽ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 2021 ജൂലൈയിൽ മിസോറാമിലും ഇ.റ്റി.എ…
Read More