ബെംഗളൂരു: ലൈസൻസ് ഇല്ലാതെ പിയു വിദ്യാർഥികൾ ഉൾപ്പെടെ ഇരുചക്ര വാഹനം ഓടിച്ച് കോളജുകളിലെത്തുന്നത് തടയാൻ പോലീസ് തിരച്ചിൽ ശക്തമാക്കി. 18 വയസ്സിന് താഴെയുള്ള വിദ്യാർഥികൾ ഇരുചക്രവാഹനങ്ങളിൽ കോളജുകളിലെത്തുന്നതു വർധിച്ചതോടെയാണു നടപടി. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾക്കെതിരെയാണു കേസെടുക്കുകയെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണർ ബി.ആർ.രവികാന്തെ ഗൗഡ അറിയിച്ചു. കോളജുകളിൽ ട്രാഫിക് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണു കോളജ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ഇവർക്ക് കോളേജിൽ പാർക്കിങ് സൗകര്യങ്ങൾ നൽകരുതെന്നും നിർദേശമുണ്ട്. ഹെൽമറ്റ് പോലും ധരിക്കാതെയാണു പലരും കോളജുകളിലെത്തുന്നത്. വിദ്യാർഥികൾക്കായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും രവികാന്തെ ഗൗഡ…
Read More