ഡി.കെ ശിവകുമാറിന്റെ മണ്ഡലത്തിൽ സഹോദരൻ ഡികെ സുരേഷും പത്രിക നൽകി

ബെംഗളൂരു: ഡി.കെ. ശിവകുമാര്‍ മത്സരിക്കുന്ന കനകപുരയില്‍ സഹോദരനും എംപിയുമായ ഡി.കെ സുരേഷും പത്രിക നൽകി. പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയായിരുന്നു അപ്രതീക്ഷിത നീക്കം നടന്നത്. ഏപ്രില്‍ 17നായിരുന്നു ശിവകുമാര്‍ പത്രിക നൽകിയത്. ശിവകുമാറിന്‍റെ പത്രിക തള്ളിയാല്‍ പകരം സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ബംഗളൂരു റൂറല്‍ എംപി സുരേഷ് പത്രിക നൽകിയത്. പ്രമുഖ ബിജെപി നേതാവും മന്ത്രിയുമായ ആര്‍. അശോകയാണ് കനകപുരയിലെ ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ സുരേഷ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാമനഗരയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരേ സുരേഷ് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്…

Read More
Click Here to Follow Us