ബെംഗളൂരു: കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ആര്. ധ്രുവനാരായണന്‍ അന്തരിച്ചു. മൈസൂരുവിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 6.40 ഓടെ ആയിരുന്നു അന്ത്യം. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ അദേഹത്തിന്റെ ഡ്രൈവര്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ധ്രുവനാരായണന്റെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് അനുശോചന കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ധ്രുവനാരാണയന് മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ്. ധ്രുവനാരായണന്റെ വിയോഗത്തെ തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ നയിക്കുന്ന സംസ്ഥാന പ്രജാധ്വനി യാത്ര നിര്‍ത്തിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
Read More