ബെംഗളൂരു: ചാമരാജ്നഗറിൽ ദളിത് സ്ത്രീ വെള്ളം കുടിച്ചതിന്റെ പേരിൽ ഇതരജാതിക്കാരായ ഗ്രാമീണർ ഗോമൂത്രം കൊണ്ട് ടാങ്ക് ശുദ്ധീകരിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സാമൂഹിക ക്ഷേമ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഹൊഗ്ഗട്ടരെ ഗ്രാമത്തിലുള്ള ലിംഗായത് വേദിയിലാണ് സംഭവം. വെള്ളിയാഴ്ച ഇവിടെ നടന്ന വിവാഹത്തിന് എച് ഡി കോട്ടയിലെ സർഗൂരിൽ നിന്ന് വധുവിന്റെ സംഘത്തിനൊപ്പം എത്തിയ സ്ത്രീയാണ് ടാങ്കിൽ നിന്നും വെള്ളം കുടിച്ചത്. ടാപ്പുകൾ തുറന്നിട്ട റാങ്കിലുള്ള വെള്ളം മൊത്തം ചോർത്തികളഞ്ഞ ശേഷം ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിക്കുകയായിരുന്നു. ഇതിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദളിത്…
Read MoreTag: DHALITH
പാനിപ്പൂരി കഴിക്കാനെത്തിയ ദളിതരെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ.
ബെംഗളൂരു: മൈസൂരു ജില്ലയിലെ അരസിനകെരെ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാരുടെ പ്രദേശത്ത് പാനിപ്പൂരി കഴിക്കാനെത്തിയ ദളിത് കുടുംബത്തിലെ ഒരു സ്ത്രീ ഉൾപ്പെടെയുള്ള അഞ്ച് അംഗങ്ങളെ മർദ്ദിച്ചതിന് ആറ് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഇരകളുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൗഭാഗ്യ, ദിലീപ്, ചന്ദൻ, മധുകർ, പ്രസന്ന എന്നിവർക്കാണ് മർദനമേറ്റത് ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. മൂർത്തി, സച്ചിൻ, നവീൻ, മഹാദേവസ്വാമി, ചന്ദൻ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ഉയർന്ന ജാതിക്കാർ കൂടുതലുള്ള പ്രദേശത്ത് ദിലീപും പ്രസന്നയും മധുകറും പാനിപ്പൂരി കഴിക്കാൻ…
Read Moreപോരാട്ടങ്ങൾക്കുള്ള വെളിച്ചമായി സ്വയം മാറിയ രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് ആറ് വയസ്.
രാജ്യത്ത് നിരവധി മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും തുടക്കമായ രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ജാതി വ്യവസ്ഥിതിയോട് പോരാടാനാകാതെ ജീവനൊടുക്കിയത്. ജനതയുടെ ചിന്താരീതികള്‍ക്കെതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ പോരാട്ടവുമായിരുന്നു ആ മരണം. ‘ഈ ലോകത്ത് ജനിച്ചതാണ് ഞാന്‍ ചെയ്ത കുറ്റം…. ‘ കാള്‍ സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്രഎഴുത്തുകാരനാകാന്‍ ആഗ്രഹിച്ച രോഹിത് വെമുല ജീവിതം അവസാനിപ്പിക്കു മുന്‍പ് എഴുതിയ വരികള്‍ ഇതായിരുന്നു. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ.…
Read More