ബെംഗളൂരു : കർണാടകയിൽ വീടിന്റെ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചതിന് ആർക്കിടെക്റ്റോ എൻജിനീയറോ കാരണക്കാർ അല്ലെന്ന് കോടതി. ഇത് അശ്രദ്ധമൂലമുള്ള മരണമാണെന്ന് ഹൈക്കോടതി വിധിച്ചു . ബെംഗളൂരു ആസ്ഥാനമായുള്ള ആർക്കിടെക്റ്റ് വി.വിശ്വസിനെതിരെയുള്ള നടപടികൾ ആണ് ഹൈക്കോടതി റദ്ദ് ചെയ്തത്. ‘തൊഴിലാളിയുടെ മരണവുമായി ആർക്കിടെക്റ്റിന് യാതൊരു ബന്ധവുമില്ല’ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് (അശ്രദ്ധയാണ് മരണത്തിന് കാരണമാകുന്നത്) പ്രതിയുടെ “അശ്രദ്ധമൂലമോ അശ്രദ്ധകൊണ്ടോ” ആണ് മരണം സംഭവിച്ചതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിയിൽ പറഞ്ഞു.
Read MoreTag: death case
ബെംഗളൂരുവിൽ കൊല്ലപ്പെട്ട യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
കോഴിക്കോട്: കർണാടകയിലെ മാണ്ഡ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. കൂട്ടുകാരുടെ മൊഴി പ്രകാരം ട്രെയിൻ തട്ടിയാണ് ജംഷീദ് കൊല്ലപ്പെട്ടത് എന്ന് വിശ്വാസയോഗ്യമല്ലെന്നും ട്രെയിൻ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിൽ ഇല്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കൂടാതെ ജംഷീദിന്റെ ഫോൺ നഷ്ടപെട്ടതിലും ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്രപോയത്. ചൊവ്വാഴ്ച മടങ്ങും വഴി രാത്രിയിൽ മാണ്ഡ്യയിൽ റെയിവെ ട്രാക്കിന് സമീപം കാർ…
Read More