പെൺമക്കളുടെ കൺമുന്നിൽ വെച്ച് പിതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: തിങ്കളാഴ്ച പുലർച്ചെ നാല് ആക്രമികൾ ചേർന്ന് പിതാവിനെ പെൺമക്കളുടെ കൺമുന്നിൽ വെച്ച് വെട്ടിക്കൊന്നു. ബീഹാർ സ്വദേശിയും യെലഹങ്ക ന്യൂ ടൗണിൽ താമസക്കാരനുമായ ദീപക് കുമാർ സിംഗ് (46) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ജികെവികെ കാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ദീപക്. ദീപക്കിന്റെ ഭാര്യ ബീഹാറിലേക്ക് പോയതിനാൽ വീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം ഇയാൾ തനിച്ചായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. യെലഹങ്ക ന്യൂടൗൺ പോലീസ് കേസെടുത്ത് കൊലയാളികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read More
Click Here to Follow Us