മരങ്ങൾ മുറിക്കാൻ ഹർജി, ബെംഗളൂരുവിൽ പ്രദേശവാസികളുടെ പ്രതിഷേധം

ബെംഗളൂരു: കല്ലാൽ ശ്വാസകോശ അലർജി ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിലെ രണ്ട് കല്ലാൽ മരങ്ങൾ നീക്കം ചെയ്യാൻ ബിബിഎംപിയോട് ആവശ്യപ്പെട്ട് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ. നഗരത്തിലെ ബിടിഎം ലെഔട്ടിലെ ഐഇഎസ് കോളനിയിലെ റിട്ടയേർഡ് ഓഫീസർ സുധീർ കുമാർ ആണ് മരങ്ങൾ മുറിക്കണമെന്ന ആവശ്യവുമായി ബിബിഎംപിയെ സമീപിച്ചത്. വീടിന് മുന്നിലുള്ള റോഡിന് സമീപത്തെ രണ്ട് കല്ലാൽ മരങ്ങളിൽ വന്നിരിക്കുന്ന പക്ഷികളും വവ്വാലുകളും റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നു. കൂടാതെ തേനീച്ചയുടെ സാന്നിധ്യം തനിക്ക് ത്വക്ക്, ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായും സുധീർ കുമാർ പരാതിയിൽ പറയുന്നു.…

Read More
Click Here to Follow Us