ബെംഗളുരു; കേരളത്തിൽ ആനയെ അപായപ്പെടുത്തിയത് ലോക ശ്രദ്ധ നേടിയതിന് പിന്നാലെ കർണ്ണാടകയിൽ നിന്നും മറ്റൊരു ക്രൂരത കൂടി പുറത്തെത്തി, കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിഷംപുരട്ടിയ ചക്കകഴിച്ച് മൂന്നു പശുക്കൾ ചത്തു. അൽദുരു പോലീസ് സ്റ്റേഷൻ പരിധിയിലെ ബസവരവല്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ചിക്കമംഗളുരു നിവാസികളായ മധു, കിട്ടപ്പ ഗൗഡ എന്നിവരുടെ പശുക്കളാണ് ചത്തത്. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത്. അതി ദാരുണമായ ഈ സംഭവത്തിന് പിന്നിൽ പശുക്കളുടെ ഉടമകളുടെ സമീപവാസിയായ മഞ്ജുനാഥ് ആണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്.…
Read More