മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം; നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി

മുംബൈ: മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം എന്നാരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ  പരാതി.

താരത്തിന്‍റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്.

കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്.

ക്രിസ്മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച ശേഷം തീ കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

തീ കത്തിച്ച ശേഷം’ജയ് മാതാ ദി’ എന്ന് രണ്‍ബീര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണ്.

എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂർവം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

കേക്ക് കത്തിച്ചതിന് പിന്നാലെയുള്ള ‘ജയ് മാതാ ദി’ വിളിയും മതവികാരം വ്രണപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

ഭാര്യയുടെ നടിയുമായ ആലിയ ഭട്ടിനെയും വീഡിയോയില്‍ കാണാം.

നടന്‍ കുനാല്‍ കപൂറാണ് കേക്കിന് മുകളില്‍ മദ്യം ഒഴിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts