ബെംഗളൂരു : രോഗലക്ഷണ കേസുകൾ നേരത്തെ കണ്ടെത്തുന്നതിന് കോവിഡ് -19 ന്റെ പർപ്പസിവ് പരിശോധന പിന്തുടരാൻ കർണാടക ആരോഗ്യ വകുപ്പ് വ്യാഴാഴ്ച ബൃഹത് ബംഗളൂരു മഹാനഗര പാലെയ്ക്കും (ബിബിഎംപി) മറ്റ് ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകി. ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പരീക്ഷണ തന്ത്രം. രോഗലക്ഷണങ്ങൾ (ചുമ, പനി, തൊണ്ടവേദന, രുചി കൂടാതെ/അല്ലെങ്കിൽ മണം, ശ്വാസതടസ്സം കൂടാതെ/അല്ലെങ്കിൽ മറ്റ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ) വ്യക്തികൾ, ലബോറട്ടറി സ്ഥിരീകരിച്ച കേസുകളുടെ അപകടസാധ്യതയുള്ള വ്യക്തികൾ, അന്തർദ്ദേശീയമായി ബന്ധപ്പെടുന്നവർ എന്നിവ മാത്രമേ ഉള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശത്തിൽ പറയുന്നു. യാത്രക്കാരെ…
Read MoreTag: Covid Testing
കോവിഡ് വ്യാപനം; ബെംഗളൂരു മാർക്കറ്റിൽ കോവിഡ് പരിശോധന
ബെംഗളൂരു : ബെംഗളൂരുവിൽ ചൊവ്വാഴ്ചത്തെ പ്രതിദിന കോവിഡ് -19 കേസുകൾ ഏകദേശം എട്ട് മാസത്തിന് ശേഷം ആദ്യമായി അഞ്ച് അക്കങ്ങളിൽ എത്തി. ദിവസേനയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച 15. 7% ൽ എത്തി, ബെംഗളുരുവിലാണ് ഏറ്റവും ഉയർന്ന നിരക്ക്, 10,800 പുതിയ കേസുകൾ ആണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 11,772 അണുബാധകൾ ഉണ്ടായ മെയ് 19 നാണ് അവസാനമായി ബെംഗളൂരുവിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തത് . കോവിഡ് കേസുകളിലേ വർധനയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു മാർക്കറ്റിൽ കൊറോണ വൈറസ് പരിശോധന നടത്തിയത്.
Read Moreശബരിമലയിൽ നിന്ന് തിരിച്ചെത്തുന്ന ഭക്തർക്ക് കോവിഡ് പരിശോധന
ബെംഗളൂരു : സംസ്ഥാനത്തുടനീളം കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ട സാഹചര്യത്തിൽ ശബരിമലയിൽ നിന്ന് ദർശനത്തിന് ശേഷം തിരിച്ചെത്തിയ അയ്യപ്പ ഭക്തർക്ക് കോവിഡ് പരിശോധന നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കേരളത്തിൽ കോവിഡ് കേസുകളിൽ തുടരുന്ന വർധന കണക്കിലെടുത്താണ് ഈ തീരുമാനം കൂടാതെ മടങ്ങി എത്തുന്ന ഭക്തർക്ക് പത്ത് ദിവസത്തത്തെ നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്.
Read Moreവാക്സിനേഷൻ നൽകിയ ആളുകളെ ബിബിഎംപി നിർബന്ധിതമായി കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നു.
ബെംഗളൂരു: നഗരത്തിൽ ദിവസേന 52,000 മുതൽ 63,000 വരെ ആളുകൾക്ക് കോവിഡ് പരീശോധനനടത്തുന്നുണ്ട്. ചില സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് എടുക്കാൻ വരുന്ന ആളുകളെ ബി ബി എം പി ജീവനക്കാർ നിർബന്ധപൂർവ്വം പരിശോധനക്ക് വിധേയമാക്കിയത് കൊണ്ടാണ് ഇത്രയധികം എണ്ണം പരിശോധനകൾ നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കോവിഡ് പരിശോധനക്ക് വിധേയമായ 10 പേരിൽ മൂന്ന് പേർ വാക്‌സിൻ എടുക്കാൻവന്നവരെ നിർബന്ധിച്ച് പരിശോധന നടത്തിയതാണ് എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) യിൽ നിന്നുള്ള ചില വൃത്തങ്ങൾ അറിയിച്ചു “ഞങ്ങൾക്ക് വാക്‌സിൻ…
Read Moreകേരള – കർണാടക അതിർത്തിയിൽ കേരളത്തിന്റെ ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജം
ബെംഗളൂരു: കാസറഗോഡ് – മംഗലാപുരം അതിർത്തിയായ തലപ്പാടിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതൽ കേരളം സൗകര്യമൊരുക്കി. സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് യൂണിറ്റാണ് ഒരുക്കുന്നത്. തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രം ഇന്നലെ തകളിക്കാമായി അടച്ചിരുന്നു. ആയതിനാൽ ഉടനടി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനമെടുത്തത് എന്ന് കാസർഗോഡ് ജില്ലാ കളക്ടർ അറിയിച്ചു. തലപ്പാടിയിലും വാളയാറിലും അതാത് സംസ്ഥാന പൊലീസിന്റെ പരിശേധന ശക്തമാണ്. കർണാടകത്തിലേക്കു യാത്ര തിരിക്കുന്ന കെ.എസ്.ആർ.ടി.സി. സർവീസ് തലപ്പാടി അതിർത്തി വരെ മാത്രമേ ഓടുകയുള്ളു. അവിടെ നിന്ന്…
Read More