കോവിഡ് വ്യാപനം; ബെംഗളൂരു മാർക്കറ്റിൽ കോവിഡ് പരിശോധന

ബെംഗളൂരു : ബെംഗളൂരുവിൽ ചൊവ്വാഴ്ചത്തെ പ്രതിദിന കോവിഡ് -19 കേസുകൾ ഏകദേശം എട്ട് മാസത്തിന് ശേഷം ആദ്യമായി അഞ്ച് അക്കങ്ങളിൽ എത്തി. ദിവസേനയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച 15. 7% ൽ എത്തി, ബെംഗളുരുവിലാണ് ഏറ്റവും ഉയർന്ന നിരക്ക്, 10,800 പുതിയ കേസുകൾ ആണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 11,772 അണുബാധകൾ ഉണ്ടായ മെയ് 19 നാണ് അവസാനമായി ബെംഗളൂരുവിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തത് . കോവിഡ് കേസുകളിലേ വർധനയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു മാർക്കറ്റിൽ കൊറോണ വൈറസ് പരിശോധന നടത്തിയത്.

Read More
Click Here to Follow Us