ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ 7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ് ഫലങ്ങൾ വന്നിരുന്നത് എന്നും ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്ക് ഫോഴ്സ് ചുമതല കൂടിയുള്ള മന്ത്രി സി.എൻ അശ്വത് നാരായണ പറഞ്ഞു. ഈ സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും …
Read More