കോൺഗ്രസ്‌ എംഎൽഎ യുടെ പരാമർശം വിവാദത്തിൽ

ബെംഗളൂരു: കർണാടകയിൽ വൊക്കലിഗ വിഭാഗക്കാരേക്കാൾ കൂടുതൽ മുസ്ലീംങ്ങൾ ഉണ്ടെന്ന് കോൺഗ്രസ്  എം എൽ എ ബി. സെഡ്. സമീർഖാന്റെ പരാമർശം വൻ വിവാദത്തിലേക്ക് . ബിജെപിയിലെ വൊക്കലിഗ നേതാക്കൾ സമീർഖാനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയമായി മേൽക്കോയ്മയുള്ള സമുദായത്തെ താഴ്ത്തികെട്ടാൻ ആണ് ഖാന്റെ ശ്രമമെന്നു ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. അതേ സമയം, വിവാദ പ്രസ്താവനയിൽ അനുനയ നീക്കവുമായി കോൺഗ്രസ്  നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ വൊക്കലിഗ മഠാധിപതി നിർമ്മലാനന്ദ കോൺഗ്രസ് നേതാക്കളെ അതൃപ്തി അറിയിച്ചു.

Read More

‘ഖുർആൻ പാരായണം ചെയ്യുന്നവർ തീവ്രവാദികൾ’ വിദ്വേഷ പ്രസംഗത്തിൽ കേസെടുത്ത് പോലീസ്

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ നേതാവിനെതിരെ കേസെടുത്ത് പോലീസ്. ഹിന്ദു ജാഗരണ്‍ വേദികെ എന്ന സംഘടനയുടെ കര്‍ണാടക സ്റ്റേറ്റ് കണ്‍വീനറായ കേശവ് മൂര്‍ത്തിക്കെതിരെയാണ് കോലാര്‍ പൊലീസ് കേസെടുത്തത്. അഞ്ജുമാനെ ഇസ്‌ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റ് സമീര്‍ അഹമ്മദിന്റെ പരാതിയിലാണ് കേസെടുത്തത്. ഉദയ്പൂരില്‍ കന്‍ഹയ്യ ലാല്‍ കൊല്ലപ്പെട്ടതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് കേശവ് മൂര്‍ത്തി വിവാദ പ്രസംഗം നടത്തിയത്. ”ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും അത് പിന്തുടരുന്നവരും തീവ്രവാദികളാണ്” എന്ന് കേശവ് മൂര്‍ത്തി പ്രസംഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഐപിസി 153എ (രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തല്‍),…

Read More
Click Here to Follow Us