നഗരത്തിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കും

ബെംഗളൂരു: പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നത് അവസാനിപ്പിക്കാൻ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) മാലിന്യം തള്ളുന്നവർക്ക് പിഴ ചുമത്താൻ ആണ് ആലോചിക്കുന്നത്. മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ആരോഗ്യവകുപ്പ്, നഗരവികസന വകുപ്പ്, ബിബിഎംപി, പുകയില നിർമാതാക്കൾ എന്നിവരുൾപ്പെടെ ബന്ധപ്പെട്ടവരുടെ യോഗം കെഎസ്പിസിബി വിളിച്ചു. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി‌പി‌സി‌ബി) സിഗരറ്റ്, ബീഡി കുറ്റി എന്നിവ സംസ്‌കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിന്റെയും നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് മാർച്ച് 4 ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചതിന്റെയും…

Read More
Click Here to Follow Us