ബെംഗളൂരു: ഉഡുപ്പിയിലെ സ്വകാര്യ പാരാമെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച് മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പി അഞ്ജുമാല നായകിന്റെ നേതൃത്വത്തിൽ എസ്.ഐ.ഡി സംഘം ഉടുപ്പിയിലെത്തി. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് തിങ്കളാഴ്ച സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണിത്. സംഘം ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹക്കായ് അക്ഷയ് മച്ചിന്ദ്രയെ സന്ദർശിച്ചശേഷം കുന്താപുരം ഡിവൈ.എസ്.പി ബെള്ളിയപ്പയിൽനിന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസങ്ങളിൽ കോളജ് അധികൃതർ, കുറ്റാരോപിതരായ വിദ്യാർഥികൾ, ഇരയായ വിദ്യാർഥിനി, മറ്റ് വിദ്യാർഥികൾ എന്നിവരിൽനിന്ന് വിവരങ്ങൾ…
Read MoreTag: CID
ആഡംബര കാറുകളുടെ നികുതി കുംഭകോണം സിഐഡി അന്വേഷിക്കും: ശ്രീരാമുലു
ബെംഗളൂരു: ആജീവനാന്ത നികുതി ഈടാക്കാതെ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തതിലെ ക്രമക്കേട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറുമെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു നിയമസഭാ കൗൺസിലിനെ അറിയിച്ചു. ഇത്തരത്തിലുള്ള 226 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വഞ്ചനയ്ക്കും ഖജനാവിനും നഷ്ടമുണ്ടാക്കിയതിനും അഴിമതിയിൽ ഉൾപ്പെട്ട മറ്റ് ഏജൻസികൾക്കും എതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് എം.എൽ.സിമാരായ സി.എൻ.മഞ്ചഗൗഡയും എൻ.രവികുമാറും ചോദ്യം ഉന്നയിച്ചു. സംഭവത്തിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു കൂടുതൽ അന്വേഷണത്തിനായി കേസ് ലോകായുക്തയ്ക്കോ സിഐഡിക്കോ കൈമാറാമെന്ന് അഭിപ്രായപ്പെട്ടതായി ശ്രീരാമുലു…
Read Moreചന്ദ്രുവിന്റെ കൊലപാതകം സിഐഡി അന്വേഷിക്കും
ബെംഗളൂരു : ചന്ദ്രുവിനെ കൊലപ്പെടുത്തിയ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറാൻ കർണാടക സർക്കാർ ഞായറാഴ്ച തീരുമാനിച്ചു. സാമുദായിക സംഘർഷം ഒഴിവാക്കാൻ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ സമ്മർദ്ദത്തിലാക്കിയെന്ന ബിജെപി നേതാക്കളുടെ ആരോപണത്തെ തുടർന്നാണിത്. “സത്യം പുറത്തുവരണം (കേസിനെക്കുറിച്ച്). ഞാൻ ഇന്നലെ ഡിജി-ഐജിപിയുമായും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുമായും സംസാരിച്ചു, നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ കേസ് സിഐഡിക്ക് കൈമാറാൻ തീരുമാനിച്ചു,” മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കേസ് ഇന്ന് സിഐഡിക്ക് കൈമാറുമെന്നും മൂന്നാം കക്ഷി അന്വേഷണം സത്യം പുറത്തുകൊണ്ടുവരാൻ…
Read More‘മംഗലാപുരം മുസ്ലീംസ്’ ഫേസ്ബുക് പേജിനെതിരായ അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി
ബെംഗളൂരു: സോഷ്യൽ മീഡിയയിൽ വിവാദപരമായ ഉള്ളടക്കം പങ്കുവെച്ചെന്നാരോപിച്ച് മംഗലാപുരം മുസ്ലീംസ് ഫേസ്ബുക്ക് പേജിനെതിരെയുള്ള അന്വേഷണം കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്നു(സിഐഡി) കൈമാറി. ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ മംഗളൂരു മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിനും മുഹമ്മദ് ഷഫീഖ് എന്ന വ്യക്തിക്കുമെതിരെ മംഗളൂരു സിറ്റി പോലീസ് നേരത്തെ കേസെടുത്തിരുന്നു. 2015ൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് ഹർഷ കൊലപാതകത്തെ ന്യായീകരിക്കുന്ന ‘മംഗലാപുരം മുസ്ലീംസ്’ ഫേസ്ബുക് പങ്കുവെച്ച പോസ്റ്റിന്റെ ഉള്ളടക്കം. “വലിയ ക്രമസമാധാന…
Read Moreദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥനെ സി.ഐ.ഡി അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച കേസിൽ സസ്പെൻഡ് ചെയ്ത പോലീസ് സബ് ഇൻസ്പെക്ടർ അർജുനെ കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഗോണിബീഡു പോലീസ് സ്റ്റേഷനിലെ സസ്പെൻഡ് ചെയ്ത സബ് ഇൻസ്പെക്ടറായ അർജുനെ ബുധനാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് പോലീസ് സൂപ്രണ്ട് രവി ഡി ചന്നണ്ണാവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഗോനിബീഡുവിലെ പോലീസ് മേയ് 10-ാം തിയതി ദളിത് വംശജനായ പുനിത്തിനെ പിടികൂടിയിരുന്നു. അർജുൻ പിടിയിലായ പുനിത്തിനെ…
Read More