സർവേ വ്യർഥവും അനാവശ്യവും ; യുണൈറ്റഡ് ക്രിസ്ത്യൻഫോറം നിവേദനം നൽകി

ബെംഗളൂരു : സംസ്ഥാനത്തെ ക്രിസ്ത്യൻപള്ളികളുടെ സർവേ നടത്താനുള്ള നീക്കത്തിനെതിരേ ഓൾ കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സ് ബെലഗാവി ഡെപ്യൂട്ടി കമ്മിഷണർ എം.ജി. ഹിരെമത്തിന് നിവേദനം നൽകി. ക്രിസ്ത്യൻ സംഘടനകളുടെ പ്രതിനിധികൾ ചേർന്ന് നിവേദനം കൈമാറിയത്. സർവേനടത്താനുള്ള നീക്കം വ്യർഥവും അനാവശ്യവുമാണെന്ന് നിവേദനത്തിൽ പറയുന്നത്. ആരാധനാലയങ്ങളെയും വൈദികരെയും പാസ്റ്റർമാരെയും കന്യാസ്ത്രീകളെയും ലക്ഷ്യംവെക്കുന്നതാണ് സർവേയെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നതായുള്ള പരാതികളെ തുടർന്നാണ് സർവേനടത്താൻ സർക്കാർ പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള നിയമസഭാസമിതി നിർദേശം നൽകിയത്.

Read More

ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതി; ഹർജി പരി​ഗണിക്കുക 25 ന്

ബെം​ഗളുരു; ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതി ഉയർന്നു വന്നതിനെ തുടർന്ന് വന്ന ഹർജി പരി​ഗണിക്കുന്നത് ഈ മാസം 25 ന്. പിയുസിഎൽ ആണ് സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കുന്നതിനെ വിമർശിച്ച് രം​ഗത്തെത്തിയത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയാണ് നിർബന്ധിത മത പരിവർത്തനം നടക്കുന്നതായുള്ള പരാതികൾ വ്യാപകമായതോടെ കണക്കെടുപ്പിന് തയ്യാറായി രം​ഗത്ത് വന്നത്. എന്നാൽ ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതിയുമായാണ് പിയുസിഎൽ അടക്കമുള്ളവർ രം​ഗത്തെത്തിയത്. ബെം​ഗളുരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഇതിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു.  

Read More

പൊതു ആരാധനകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം

ബെംഗളൂരു: വൈറസ് കേസുകൾ വർദ്ധിച്ചതോടെ ഏപ്രിൽ 7 മുതൽ 20 വരെ ബെംഗളൂരു നഗര, ഗ്രാമ ജില്ലകളിലെ പള്ളികളിലെയും ചാപ്പലുകളിലെയും പൊതു ആരാധന സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബാംഗ്ലൂർ അതിരൂപത ആർച്ച്ബിഷപ് റവ. പീറ്റർ മച്ചാഡോ ഉത്തരവിട്ടു. “ഏപ്രിൽ 6 ന് പുറപ്പെടുവിച്ച സർക്കാരിന്റെ പുതിയ കർശന നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, എല്ലാ പൊതു മതസേവനങ്ങളെയും പോലീസ് വകുപ്പ് തടഞ്ഞിരിക്കുന്നു, സർക്കാരുമായി സഹകരിക്കേണ്ടത് ആവശ്യമാണ് കാരണം അത് നമ്മുടെ സ്വന്തം നന്മയ്ക്കും സുരക്ഷക്കും വേണ്ടിയാണ് എന്ന് റവ. മച്ചാഡോ എല്ലാ പള്ളികൾക്കും സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഏപ്രിൽ 7 മുതൽ 20…

Read More

ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ പള്ളി കൺവൻഷൻ നാളെ നടക്കും

ബെം​ഗളുരു; ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ പള്ളി കൺവൻഷൻ നാളെ ആരംഭിക്കും. നാളെയും ശനിയാഴ്ച്ചയും വൈകിട്ട് 06.30 ന് ​ഗാന ശുശ്രൂഷ . കൺവൻഷനിൽ റവ. ജോസഫ് കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. 11 ന് രാവിലെ 8ന് കുർബാന, വചനസന്ദേശം, എന്നിവയോടെ സമാപിക്കുമെന്ന് വികാരി റവ. വർ​ഗീസ് മാത്യു അറിയിച്ചു.

Read More

കെ ആർപുരം സെന്റ് ഇ​ഗ്നാത്തിയോസ് പള്ളിയിൽ പെരുന്നാൾ നാളെ മുതൽ

ബെം​ഗളുരു: കെ ആർപുരം സെന്റ് ഇ​ഗ്നാത്തിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ നാളെ മുതൽ ആരംഭിക്കും. ഏഴിന് സന്ധ്യാ പ്രാർഥന, ​ഗാന ശുശ്രൂഷ, വ,ന പ്രഭാഷണത്തിന് ഡീക്കൻ പ്രവീൺ കുര്യാക്കോസ് കൊടിയാട്ടിൽ നേതൃത്വം നൽകും.

Read More
Click Here to Follow Us