ബെംഗളൂരു : കല്യാണ കർണാടക മേഖലയിൽ (ഹൈദരാബാദ്-കർണാടക മേഖല) 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി സർക്കാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കുറവ് നികത്തുന്നതിന് വേണ്ടിയാണിത്. കല്യാണ കർണാടക റീജൺ ഡിവലപ്മെന്റ് ബോർഡുമായി സഹകരിച്ച് ഈ വർഷം തന്നെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും അറ്റകുറ്റപ്പണി നടത്തുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് ഗുണ്ടുറാവു അറിയിച്ചു.
Read More