ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ചെയര്‍മാനായ കോളേജുകളില്‍ സിബിഐ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് പുറത്ത് വരുന്ന വിവരം. ബെംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജിയുടെ ചെയര്‍മാനാണ് അദ്ദേഹം. സിബിഐ കോളേജ് അദ്ധ്യാപകരെയും അധികൃതരെയും ചോദ്യം ചെയ്തതായി അറിയിച്ചു. ചോദ്യം ചെയ്തവരില്‍ ശിവകുമാറിന്റെ മകളും കോളേജിന്റെ സെക്രട്ടറിയുമായ ഡികെഎസ് ഐശ്വര്യ, കോളേജ് ട്രസ്റ്റ് അംഗമായ ഭാര്യയും ഉള്‍പ്പെടുന്നതായി സിബിഐ അറിയിച്ചു.
Read MoreTag: CBI RAID
ബിഡിഎ ഓഫീസിൽ എസിബി റെയ്ഡ്
ബെംഗളൂരു: അഴിമതി വിരുദ്ധ ബ്യൂറോയുടെ 70 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച വൈകുന്നേരം കുമാര പാർക്ക് വെസ്റ്റിലുള്ള ബിഡിഎ ഹെഡ് ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി. വൈകിട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി വരെ തുടർന്നു. ബിഡിഎ ജീവനക്കാർ നടത്തുന്ന ജോലികൾക്കായി ഇടനിലക്കാരിലൂടെ കൈക്കൂലി വാങ്ങുന്നു എന്നും ബിഡിഎ സൈറ്റുകൾ അനുവദിച്ചതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നും പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് എസിബി സ്വമേധയാ കേസെടുത്തിരുന്നു. യോഗ്യരല്ലെങ്കിലും ആളുകൾക്ക് അനധികൃതമായി സൈറ്റുകൾ വിതരണം ചെയ്തതായി റെയ്ഡിനിടെ കണ്ടെത്തിയതായി എസിബിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ബിഡിഎ…
Read More