ബിഡിഎ ഓഫീസിൽ എസിബി റെയ്ഡ്

ബെംഗളൂരു: അഴിമതി വിരുദ്ധ ബ്യൂറോയുടെ 70 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച വൈകുന്നേരം കുമാര പാർക്ക് വെസ്റ്റിലുള്ള ബിഡിഎ ഹെഡ് ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി. വൈകിട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി വരെ തുടർന്നു.

ബിഡിഎ ജീവനക്കാർ നടത്തുന്ന ജോലികൾക്കായി ഇടനിലക്കാരിലൂടെ കൈക്കൂലി വാങ്ങുന്നു എന്നും ബിഡിഎ സൈറ്റുകൾ അനുവദിച്ചതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നും പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് എസിബി സ്വമേധയാ കേസെടുത്തിരുന്നു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

യോഗ്യരല്ലെങ്കിലും ആളുകൾക്ക് അനധികൃതമായി സൈറ്റുകൾ വിതരണം ചെയ്തതായി റെയ്ഡിനിടെ കണ്ടെത്തിയതായി എസിബിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ബിഡിഎ ഉദ്യോഗസ്ഥരും ജീവനക്കാരും ചില സ്വകാര്യ അസോസിയേഷനുകളുമായി ഒത്തുകളിച്ച് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിച്ച് അവർക്ക് നേട്ടമുണ്ടാക്കിയെന്നാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നത്. തിരച്ചിലിനിടെ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts