പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വീഡിയോ; വ്‌ളോഗര്‍ അറസ്റ്റില്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗറെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ഇയാളുടെ കൈയ്യില്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരാതി നല്‍കിയ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് നടപടിയെടുത്തത്. വീഡിയോ പ്രചരിപ്പിച്ച ആളുകള്‍ക്കെതിരെയും കേസ് എടുത്തതതായി എക്‌സൈസ് അറിയിച്ചു.

Read More

കഞ്ചാവ് പരാമർശം; വിവാദങ്ങളുടെ തോഴൻ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് ഹാജരായില്ല: ചതുർമാസ പൂജക്കായി യാത്രയിലെന്ന് മഠംവക വിശദീകരണം

ബെം​ഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് പോലീസ് മുന്നാകെ ഹാജരായില്ല. ചതുർമാസ പൂജകൾക്കായി സ്വാമി യാത്രയിലാണെന്നാണ് മഠം വക വിശദീകരണം. ബിഡദി ആശ്രമ അന്തേവാസിയായിരുന്ന യുഎസ് പൗരത്വമുള്ള ഇന്ത്യൻ വനിതയെ  5 വർഷം ലൈം​ഗികമായി പീഡിപ്പിച്ചെന്ന കേസ് നിലവിൽ നിത്യാനന്ദ നേരിട്ട് കൊണ്ടിരിക്കുകയാണ്. പ്രശസ്ത നടിയുമൊത്തുള്ള ലൈം​ഗിക വീഡിയോയും നേരത്ത വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

Read More

വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ രണ്ട്പേർ അറസ്റ്റിൽ

ബെം​ഗളുരു: എംബിഎകാരനടക്കം രണ്ട് പേർ കഞ്ചാവ് വിത്പനക്കിടെ അറസ്റ്റിലായി. വിശാഖപട്ടണം സ്വദേശി, സഞ്ജയ് കുമാർ , ഭാനുതേജ് എന്നിവരാണ് പിടിയിലായത്. മഡിവാള തടാകത്തി് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമക്ക് പഠിക്കുന്ന ഭാനുതേജ്, ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിക്കും. എംബിഎ കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വന്നിരുന്ന സഞ്ജയ് കുമാർ ജോലി നഷ്ടമായതോടെയാണ് കഞ്ചാവ് വിത്പന തകൃതിയാക്കിയത്.

Read More
Click Here to Follow Us