ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ബിജെപി മന്ത്രിസഭയിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാൻ പല ബി.ജെ.പി. എം.എൽ.എ.മാരും പ്രയത്നങ്ങൾ തുടങ്ങി കഴിഞ്ഞു. സമുദായങ്ങളുടെ സഹായത്തോടെ ബിജെപി നേതൃത്വത്തെ സമ്മർദത്തിലാക്കുന്ന അടവുകൾ ആണ് എം.എൽ.എമാർ പയറ്റുന്നത് . മകൻ ബി.വൈ. വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാൻ സ്ഥാനമൊഴിഞ്ഞ യെദ്യൂരപ്പ നീക്കം നടത്തുന്നുണ്ട്. മുൻമന്ത്രിമാരായ കെ.എസ്. ഈശ്വരപ്പയും ബി. ശ്രീരാമുലുവും ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ബിജെപി സർക്കാരിൽ വനംമന്ത്രിയായിരുന്ന ആനന്ദ് സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ ട്വിറ്റർ കാമ്പയിൻ തുടങ്ങി. പുതിയ മന്ത്രിസഭയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി പാർട്ടി കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രിയെയും…
Read More