ബെംഗളൂരു : വിദ്യാർഥിനിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി വാടകവീട്ടിൽ താമസിപ്പിക്കുകയും ചെയ്ത ബസ് ക്ലീനർ അറസ്റ്റിൽ. ബെംഗളൂരു റൂറൽ ദൊബസ്പേട്ട് സ്വദേശി ആനന്ദ് (23) ആണ് അറസ്റ്റിലായത്. രണ്ടുവർഷം മുമ്പ് സമാനമായ മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായിരുന്നെന്ന് പോലീസ് അറിയിച്ചു. മകളെ കാണാതായെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഒരാഴ്ചമുമ്പാണ് പോലീസിൽ പരാതിനൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആനന്ദിനെക്കുറിച്ചുള്ള സൂചനലഭിച്ചു. ഇയാൾ യെലഹങ്കയ്ക്ക് സമീപം വാടകയ്ക്കെടുത്ത വീട്ടിൽ നിന്ന് പെൺകുട്ടിയെ പോലീസ് കണ്ടെത്തുകയും ചെയ്തു.
Read More