പുതുവർഷ- ക്രിസ്മസ് ഓഫറുകളുമായി ബിഎംടിസി

ബെം​ഗളുരു: യാത്രക്കാർക്ക് പുതുവർഷ- ക്രിസ്മസ് ഓഫറുകൾ നൽകാനൊരുങ്ങി ബിഎംടിസി. ജനവരി 1 രാവിലെ 8 ന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് എസി വജ്ര ബസിൽ 25% വരെ ഇളവ് നൽകും.

Read More

വയസായ ബസുകൾ നിരത്തിലിറക്കേണ്ടെന്ന് അധികൃതർ; അപകടത്തിന്റെ തോതും വായുമലിനീകരണവും ക്രമാതീതം

ബെം​ഗളുരു: 15 വർഷത്തിലധികം പഴക്കമുള്ള ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് അധികൃതർ. മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. നിരത്തിൽ അനുവദനീയമായതിലും കൂടുതൽ പഴയ വാഹനങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ, അപകടം കൂടാത െഇവ സൃഷ്ട്ടിക്കുന്ന വായു മലിനീകരണത്തിന്റെ തോതും വളരെ കൂടുതലായ സാഹചര്യത്തിലാണ് നടപടി.

Read More

സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത്

ബെം​ഗളുരു: സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത് എന്ന് കണക്കുകൾ. ഇതില് 4071 ബസുകൾ സർവ്വീസ് നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി. കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ അപകടമുണ്ടാക്കിയ ബസിന് 16 വർഷം പഴക്കമുണ്ടായിരുന്നു. നിരന്തരമായി വർധിച്ച് വരുന്ന അപകടങ്ങളുടെ സാഹചര്യത്തിൽ ​ഗതാ​ഗത വകുപ്പ് ഇത്തരം വാഹനങ്ങൽക്കെതിരെ നടപടി സ്വീകരിച്ച് വരുകയാണ്.

Read More

സാറ്റലൈറ്റ് ടെർമിനലിൽ നിന്നല്ല ഇനി മുതൽ കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും

ബെം​ഗളുരു: കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ ഇനി മുതൽ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും. മൈസുരുവിലേക്കുള്ള പ്രീമിയം ബസുകൾക്കാണ് മാറ്റം ബാധകം. ഡിസംബർ 1 മുതൽ മജെസ്റ്റിക് കേംപ​ഗൗഡ ബസ് ടെർമിനലിലേക്ക് മാറ്റും. മെട്രോ നിർമ്മാണത്തിനായി അടച്ചിരുന്ന ഒാൾഡ് ടെർമിനൽ തുറന്നതോടെയാണ് പുത്തൻ നടപടി. 100 സർവീസുകളാണ് മജെസ്റ്റിക്കിലേക്ക് മാറ്റുക. എസി വോൾവോ, സ്കാനിയ മൾട്ടി ആക്സൽ, രാജഹംസ, വൈഭവ് സർവ്വീസുകളാണ് മാറ്റുന്നത്. സാരി​ഗെ എക്സ്പ്രസ് സർവ്വീസുകൾ പഴയപോലെ തുടരും.

Read More
Click Here to Follow Us