ബെംഗളൂരു: ഇതുവരെ ബുള്ളറ്റ് എടുത്ത് കേരളത്തിലേക്ക് പോവാത്ത ബെംഗളൂരു സ്വദേശി പ്രസാദിന് കേരളത്തിലൂടെ ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിനും വാഹനത്തിന്റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും കേരളത്തിൽ നിന്നും സമൻസ്. കാസര്‍ക്കോട് ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് സമൻസിൽ രേഖപ്പെടുത്തിയിരുന്നത്. കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് ഉദ്യോഗസ്ഥരെ ഈ കാര്യം പ്രസാദ് അറിയിച്ചു . താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു. പിന്നെ ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയത്തിൽ നിന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണം നടത്താന്‍ കാസര്‍കോട്…
Read MoreTag: bullet
ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തിയ സംഭവം, അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചു
ബെംഗളൂരു : കോഴിക്കോട് നെല്ലിക്കോട് ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 266 ജീവനുള്ള വെടിയുണ്ടകൾ കണ്ടെടുത്ത കേസിൽ പുതിയ വഴിത്തിരിവുകൾ തേടി കേരളാ പോലീസ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനമായ കർണാടകയിലേക്ക് അന്വേഷണം മാറ്റാനാണ് പൊലീസ് തീരുമാനം. പോലീസ് പറയുന്നതനുസരിച്ച്, കണ്ടെടുത്ത ബുള്ളറ്റുകൾ സാധാരണയായി റൈഫിൾ ക്ലബ്ബുകളുടെ കൈവശമുള്ളതാണ്. കൂടാതെ, പ്രധാനമായും പരിശീലന ആവശ്യങ്ങൾക്കായി പോലീസ് ഈ റൈഫിളുകളും ഉപയോഗിക്കുന്നു. വെടിയുണ്ടകളുടെ ശാസ്ത്രീയ പരിശോധനയിൽ ഈ ബുള്ളറ്റുകൾ ഇന്ത്യയിൽ മൂന്ന് കമ്പനികൾ നിർമ്മിച്ചതാണെന്നും ഒരെണ്ണം വിദേശത്തുനിന്നുള്ളതാണെന്നും പോലീസ് പറഞ്ഞു. വെടിയുണ്ടകളിൽ ചിലത്…
Read Moreമലയാളി വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞു
ന്യൂഡൽഹി : യുക്രയിനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തുടർന്ന് ഈ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന്, കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ, വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്താവള അധികൃതര്‍ തടയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. യുദ്ധഭൂമിയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ ഏതു സാഹചര്യത്തിലാണ് വെടിയുണ്ടകൾ എത്തിയതെന്നതിൽ…
Read More