മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞു, വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ മാതാവ് ശാസിച്ചതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മംഗളൂരു പദവ് ബി വിലേജിലെ കൊടിമുറയില്‍ റെഡ് ബ്രിക്‌സ് അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ജഗദീഷ് – വിനയ ദമ്പതികളുടെ മകന്‍ ജ്ഞാനേഷ് (14) ആണ് മരിച്ചത്. മംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ജ്ഞാനേഷിനെ മാതാവ് ശകാരിച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായ കുട്ടി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പിതാവ് ജഗദീഷ് കുളിമുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ്…

Read More

പരീക്ഷാഫലം മോശമായതിന് അധ്യാപിക ശകാരിച്ചു; പതിനാറുകാരൻ ആത്മഹത്യ ചെയ്തു

CRIME

ബെംഗളൂരു: പ്രിപ്പറേറ്ററി പരീക്ഷയിൽ മോശം മാർക്ക് നേടിയതിന് അധ്യാപിക ശകാരിച്ചതിനെ തുടർന്ന് 16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രേയസിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗളൂരു ഉള്ളാള് ഉപനഗരയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത സഹോദരി കോളേജിൽ നിന്ന് വന്ന് വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ലഭിച്ചില്ല. ജനലിലൂടെ നോക്കിയ സഹോദരിയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അയൽവാസികൾ വാതിൽ ചവിട്ടി തുറന്ന് കുട്ടിയെ കെട്ടഴിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഈ സമയം ശ്രേയസിന്റെ മാതാപിതാക്കൾ ജോലി…

Read More

11 വയസ്സുകാരൻ അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

ബെംഗളൂരു: ചൊവ്വാഴ്‌ച രാത്രി മഹാദേവപുരയ്‌ക്കടുത്ത്‌ ഹൂഡിയിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ എട്ടാം നിലയിലെ പാതയുടെ ജനാലയിൽ നിന്ന് തെന്നി താഴേയ്ക്ക് വീണ് 11 വയസ്സുള്ള ആൺകുട്ടി വീണു മരിച്ചു. ഗോപാലൻ ഗ്രാൻഡിയർ അപ്പാർട്ട്‌മെന്റിലെ താമസക്കാരനും സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ദമ്പതികളുടെ ഏക മകനുമായ അധൃത് റോയ് ആണ് രാത്രി 8.30 ഓടെ വീണ് മരിച്ചത്. തീപിടിത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ എമർജൻസി എക്‌സിറ്റ് നൽകുന്നതിന് സമുച്ചയത്തിന്റെ ഓരോ നിലയിലെയും കടന്നുപോകാനുള്ള ഇതുപോലുള്ള ജനലുകൾ തുറന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ വീടിനുള്ളിൽ ഉള്ള സമയത്താണ് കുട്ടി അതിലൂടെ തെന്നി…

Read More

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഞായറാഴ്ച സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റൽ മുറിയിൽ 14 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ഹോസ്‌കോട്ട് സ്വദേശിയും 9-ാം ക്ലാസ് വിദ്യാർത്ഥിയുമായ പൂർവജ് ആർ. നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്ക് ജന്മദിനാശംസകൾ നേരാൻ വാർഡൻ മൊബൈൽ ഫോൺ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി സ്കൂൾ ഹോസ്റ്റലിൽ ജീവിതം അവസാനിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ആയിരുന്നു പൂർവജിന്റെ അമ്മയുടെ ജന്മദിനം, പൂർവജ് അമ്മയെ വിളിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സാധിക്കാഞ്ഞത് മൂലം രാത്രിയിൽകൂടെ ഉണ്ടായ സഹപാഠി ഉറങ്ങിയതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന്…

Read More

നിഖിൽ ​ഗൗഡയ്ക്ക് കുഞ്ഞ് പിറന്നു; കുഞ്ഞിനെ താലോലിച്ച് ദേവ​ഗൗഡ

ബെം​ഗളുരു; മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ​ഗൗഡ- രേവതി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. കുഞ്ഞിനെ കുമാര സ്വാമിയും, ഭാര്യ അനിതയും മുത്തച്ഛൻ എച്ച് ഡി ദേവ​ഗൗഡയും താലോലിക്കുന്ന ചിത്രം നിഖിൽ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു നിഖിലിന്റെ വിവാഹം. ദൾ യുവജന വിഭാ​ഗം പ്രസിഡന്റാണ് നിഖിൽ. കുടുംബത്തിലെ പുതിയ അം​ഗത്തിന്റെ വരവ് ആഘോഷമാക്കി കുമാരസ്വാമി ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.

Read More
Click Here to Follow Us