അറ്റകുറ്റ പണികൾ നടത്താതെ ബിഎംടിസി ബസുകൾ നിരത്തിൽ

ബെം​ഗളുരു: കാലപ്പക്കഴക്കം ചെന്ന ബസുകൾ അറ്റകുറ്റപണികൾനടത്താൻ പോലും അധികൃതർ മിനക്കെടുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ 2 യുവാക്കൾ മരിച്ച ബിഎംടിസി ബസ് 5 ലക്ഷം കിലോമീറററിലധികം ഓടിയ ബസണെന്ന് ഇവർ വ്യക്തമാക്കി. വരുമാനത്തിൽ കുറവ് വന്ന ബിഎംടിസി സ്പെയർ പാർട്സ് വാങ്ങുന്നതിന് പോലും കടുത്ത നിയന്ത്രണമാണ് ഉള്ളത് .

Read More

ബിഎംടിസിയുടെ പഴയ സ്റ്റുഡന്റ് പാസ് നവംബർ 15 വരെ ഉപയോ​ഗിക്കാം

പഴയ സ്റ്റുഡന്റ് പാസിന്റെ കാലാവധി നവംബർ 15 വരെ ബിഎംടിസി നീട്ടി. പുതിയ സ്മാർട് കാർഡിന് അപേക്ഷിച്ച വിദ്യാർഥികളിൽ 50,000 പേർക്ക് ഇനിയും പാസ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. 3.1 ലക്ഷം സ്മാർട് കാർഡ് തയാറാക്കിയതിൽ 2.9 ലക്ഷം കാർഡുകൾ വിതരണം ചെയ്തെന്നാണ് ബിഎംടിസി അധികൃതരുടെ വിശദീകരണം വ്യക്താമാക്കുന്നത്. അപേക്ഷകൾ അപൂർണ്ണമായവരുടെതാണ് തടഞ്ഞ് വച്ചിരിക്കുന്നത്.

Read More

പാർക്കിംങ് ഫീ കൂട്ടിയതെന്തിന്? ചോദ്യവുമായി കർണ്ണാടക ഹൈക്കോടതി

ബെം​ഗളുരു: പാർക്കിംങ് ഫീ കൂട്ടാനുള്ള നടപടിയിൽ ബിഎംടിസിയോട് വിശദീകരണം അവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതി. അഡ്വ,എൻപി അമൃതേഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമുള്ള ഫീസാണ് വർധിപ്പിച്ചത്.

Read More

നല്ലനേരം നോക്കി ഡ്രൈവർ; ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ

ബെം​ഗളുരു: ബിഎംടിസി ഡ്രൈവർ കാരണം ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ. ബിഎംടിസി 33 ആം ഡിപ്പോയിലെ ഡ്രൈവറാണ് വിചിത്ര വാദവുമായി രം​ഗത്തത്തിയത്. രാവിലെ 06.15നുള്ള ബസ് ഏറെ നേരം വൈകി 07.35 നാണ് ഡ്രൈവർ യോ​ഗേഷ് എടുത്തത്. സംഭവം അറിഞ്ഞ അധികൃതർ 30 ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വാദവുമായി യോ​ഗേഷ് രം​ഗത്തെത്തിയത്. രാവിലെ 06.15 നു ബസ് എടുത്താൽ അപകടമുണ്ടാകുമെന്നും 15 പേരോളം മരണപ്പെടാനും സാധ്യതയുണ്ടെന്നും ജ്യോതിഷി ഉപദേശിച്ചതിനാലാണ് താൻബസ് ഒാടിക്കാൻ വൈകിയതെന്ന് യോ​ഗേഷ് അഭിപ്രായപ്പെട്ടു. താൻ മാത്രമല്ല മുഖ്യമന്ത്രി…

Read More

നിങ്ങൾ ബിഎംടിസി യിൽ യാത്ര ചെയ്യുന്ന ആൾ ആണോ?ബസുകൾക്ക് മാത്രമായി പ്രത്യേക പാത പരിഗണനയിൽ;ഈ പദ്ധതിയെ ട്വിറ്ററിലൂടെ നിങ്ങൾക്കും പിൻതുണക്കാം.

ബെംഗളൂരു : ഗതാഗതക്കുരുക്ക്  ഒഴിവാക്കാൻ ബസുകൾക്ക് പ്രത്യേക പാത എന്ന ആശയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം തേടാൻ ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി). അഞ്ചു വർഷം മുൻപ് റോഡുകളിൽ ബസുകൾക്കായി പ്രത്യേക പാതയൊരുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നെങ്കിലും  നടപ്പിലാക്കാൻ  കഴിഞ്ഞില്ല ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ  അഭിപ്രായം ആരായാൻ ബിഎംടിസി തീരുമാനിച്ചത്. നാലുവരിയുള്ള പാതകളിലാണ്  ആദ്യഘട്ടത്തിൽ പ്രത്യേക പാത നടപ്പിലാക്കുക, ഔട്ടർ റിംഗ് റോഡിനാണ് ആദ്യ പരിഗണന.ഡയറക്ടറേറ്റ് ഓഫ് അർബൻ ലാന്റ് ട്രാൻസ്പോർട്ട്, ബെംഗളൂരു ട്രാഫിക് പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.…

Read More
Click Here to Follow Us