ബെംഗളൂരു: സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ എല്ലാ ജില്ലാ ആശുപത്രികളും മ്യൂക്കോമൈക്കോസിസ് ചികിത്സയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് മുന്നൂറിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകൾ ഉണ്ടെന്ന് ഡോ. സുധാകർ മാധ്യമങ്ങളോട് പറഞ്ഞു. “ആംഫോട്ടെറിസിൻ ബി യുടെ 1,150 കുപ്പികൾ കേന്ദ്രം ഇപ്പോൾ നമ്മൾക്ക് അനുവദിച്ചിട്ടുണ്ട്. 20,000 കുപ്പികൾ നൽകാൻ ഞങ്ങൾ ഇതിനകം അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയുമായി ഞാൻ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രികളെ കൂടാതെ 17 സർക്കാർ മെഡിക്കൽ കോളേജുകളും ബ്ലാക്ക് ഫംഗസ്…
Read MoreTag: Black fungus bangalore
ബ്ലാക്ക് ഫംഗസ് ; നഗരത്തിൽ പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചു;6 ജില്ലകളിൽ പ്രത്യേക പ്രാദേശിക ചികിത്സ കേന്ദ്രങ്ങൾ.
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികളിൽ വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടർന്ന് , ഈ രോഗത്തിന്റെ ചികിത്സക്കായി നഗരത്തിലെ ബോറിംഗ് ഹോസ്പിറ്റലിൽ സർക്കാർ തിങ്കളാഴ്ച മുതൽ ഒരു പ്രത്യേക ചികിത്സാ സൗകര്യം ആരംഭിച്ചു. കൂടാതെ 6 ജില്ലകളിൽ ഈ ഫംഗസ് അണുബാധയ്ക്കുള്ള ചികിത്സക്കായുള്ള പ്രാദേശിക കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു. സംസ്ഥാനത്ത് ഒട്ടാകെ ബ്ലാക്ക് ഫംഗസ് അണുബാധയുടെ 97 കേസുകൾ ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഒരു എപ്പിഡെമിയോളജിസ്റ്റും പ്രമേഹ രോഗ വിദഗ്ധനും അടങ്ങുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. “പ്രമേഹ രോഗികളാണ് ഈ അപൂർവ ഫംഗസ്…
Read More