പുനീത് രാജ്കുമാറിനെതിരെ അപകീർത്തി പരാമർശം; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുനീത് രാജ് കുമാറിനെ അധിക്ഷേപിച്ച യുവാവിനെ ബെംഗളൂരുവിൽ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ ‘ഋത്വിക്‌സ്’ എന്ന പേരുള്ള പ്രൊഫൈൽ ഉപയോഗിച്ചാണ് കൗമാരക്കാരൻ പരാമർശം നടത്തിയത്. നടന്റെ ശവകുടീരത്തിൽ താൻ മൂത്രമൊഴിക്കും എന്ന അടിക്കുറിപ്പോടെ ബിയർ കുപ്പി കാണിക്കുന്ന പോസ്റ്റുകളുടെ ഒരു പരമ്പര തന്നെ അപ്‌ലോഡ് ചെയ്തു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രകോപനം സൃഷ്ടിച്ചു, ബെംഗളൂരു സെൻട്രൽ ജില്ലാ ബിജെപി സെക്രട്ടറി പുനിത് ആർ.കെ.യാണ് ഇക്കാര്യം ബെംഗളൂരു സൈബർ ക്രൈം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി വൈകിയോടെ…

Read More

ബെം​ഗളുരു ന​ഗരം ​ഗുണ്ടാവിമുക്തമാകണം; പോലീസിന് കർശന നിർദേശം നൽകി ആഭ്യന്തര മന്ത്രി

ബെം​ഗളുരു; ​ഗുണ്ടാ സംഘങ്ങൾ ന​ഗരത്തിൽ പ്രവർത്തിക്കുന്നത് തടയിടാൻ എത്രയും വേ​ഗം പോലീസ് നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര നിർദേശം നൽകി. ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിലാണ് മന്ത്രി സിറ്റി പോലീസ് കമ്മീഷ്ണർക്ക് ബെം​ഗളുരു ന​ഗരം ​ഗുണ്ടാവിമുക്തമാകണമെന്ന് നിർദേശം നൽകിയത്. ​ഗുണ്ടാ സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയതായി കമ്മീഷ്ണർ അറിയിച്ചു.

Read More

നഗരത്തിൽ ഡെങ്കിപനി കേസുകളിൽ വർദ്ധനവ്

ബെംഗളൂരു: ബെംഗളൂരുവിലെ മൺസൂൺ സീസണിൽ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മെയ് മാസത്തിൽ 102 കേസുകൾ ആയിരുന്നത് ഓഗസ്റ്റിൽ 677 ആയി ഉയർന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നതല്ലെന്ന് ബി.ബി.എം.പി അധികൃതർ വ്യക്തമാക്കി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) മേയ് മുതൽ ഓഗസ്റ്റ് വരെ നഗരത്തിൽ ഡെങ്കിപ്പനി പരിശോധിച്ച 12,203 സാമ്പിളുകളിൽ 1,304 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബി.ബി.എം.പിയുടെ എട്ട് സോണുകളിൽ, കിഴക്കൻ മേഖലയിൽ 438 കേസുകളും, ദക്ഷിണ മേഖലയിൽ 319 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേയ് മുതൽ മുനിസിപ്പൽ…

Read More

യാഥാർഥ്യമാകാനൊരുങ്ങി ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാകുന്നു, യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാകും. അടുത്തവർഷം ആദ്യം എക്സ്പ്രസ് ഹൈവേ നിർമാണത്തിന് ടെൻഡർ വിളിക്കും. പദ്ധതി നിലവിൽ വന്നാൽ രണ്ട് മെട്രോ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയുകയും വാണിജ്യബന്ധം ശക്തമാവുകയും ചെയ്യും.

Read More
Click Here to Follow Us