ബെംഗളൂരു: തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുനീത് രാജ് കുമാറിനെ അധിക്ഷേപിച്ച യുവാവിനെ ബെംഗളൂരുവിൽ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ ‘ഋത്വിക്‌സ്’ എന്ന പേരുള്ള പ്രൊഫൈൽ ഉപയോഗിച്ചാണ് കൗമാരക്കാരൻ പരാമർശം നടത്തിയത്. നടന്റെ ശവകുടീരത്തിൽ താൻ മൂത്രമൊഴിക്കും എന്ന അടിക്കുറിപ്പോടെ ബിയർ കുപ്പി കാണിക്കുന്ന പോസ്റ്റുകളുടെ ഒരു പരമ്പര തന്നെ അപ്‌ലോഡ് ചെയ്തു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രകോപനം സൃഷ്ടിച്ചു, ബെംഗളൂരു സെൻട്രൽ ജില്ലാ ബിജെപി സെക്രട്ടറി പുനിത് ആർ.കെ.യാണ് ഇക്കാര്യം ബെംഗളൂരു സൈബർ ക്രൈം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി വൈകിയോടെ ബംഗളൂരു പോലീസ് കമ്മീഷണർ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ട്വീറ്റ് ചെയ്തു.
The accused has been arrested and further legal action is being taken. https://t.co/uIEHFryfUk
— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) November 1, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.