ബെംഗളൂരു: കർണാടകയിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇപ്പോൾ സംസ്ഥാനത്തുടനീളം ഒമ്പത് വാട്ടർ എയറോഡ്രോമുകൾ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. വാട്ടർ എയറോഡ്രോമുകൾ ഉപയോഗിക്കുന്നത് ജലവിമാനങ്ങൾ അല്ലെങ്കിൽ വെള്ളത്തിൽ പറന്നുയരാനും ഇറങ്ങാനും രൂപകൽപ്പന ചെയ്ത ഫിക്സഡ് ചിറകുള്ള വിമാനങ്ങളാണ്. കാളി നദി, ബൈന്ദൂർ, മാൽപെ, മംഗളൂരു, തുംഗഭദ്ര, കെആർഎസ്, ലിംഗനമക്കി, അൽമാട്ടി, ഹിഡക്കൽ റിസർവോയറുകൾ എന്നിവ വാട്ടർ എയറോഡ്രോമുകൾ സ്ഥാപിക്കാനുള്ള സാധ്യതയുള്ള മേഖലകളായി സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ പറഞ്ഞു.
Read MoreTag: Bengaluru Tourists
വിനോദ സഞ്ചാരികളെ തടഞ്ഞു ചിക്കബെല്ലാപൂർ പ്രദേശവാസികൾ
ബെംഗളൂരു: നിലവിലെ കോവിഡ് വ്യാപന ഭീതി പരക്കെ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ചിക്കബെല്ലാപുർ പ്രദേശവാസികൾ തടഞ്ഞു. ബെംഗളൂരുവിൽ നിന്ന് മുല്ലയനഗരി മലനിരകൾ കാണാനെത്തിയ സഞ്ചാരികളെയാണ് ചിക്കബെല്ലാപുര ടൗണിനടുത്തു പ്രദേശവാസികൾ തടഞ്ഞത്. മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരുന്നത് കോവിഡ് വ്യാപനമുണ്ടാക്കുമെന്നും തിരിച്ച് മടങ്ങണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ സംഭവ സ്ഥലത്ത് പോലീസെത്തി പ്രദേശവാസികളെ അനുനയിപ്പിച്ചു. നന്ദിഹിൽസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കാനും കർശന പരിശോധനടത്താനുമുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എന്നാൽ ചിക്കബെല്ലാപുരയിലെ മുല്ലയനഗരിയിൽ യാതൊരു നിയന്ത്രണ സംവിധാനങ്ങളുമില്ലെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Read More