ബെംഗളൂരുവിൽ വാഹനാപകടം; 4 വിദ്യാർത്ഥികൾ മരിച്ചു, 2 പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിൽ ദേശീയ പാത 75-ൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാല് കോളേജ് വിദ്യാർത്ഥികൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വൈഷ്ണവി, ഭരത്, സിറിൽ, വെങ്കട്ട് എന്നിവരാണ് മരിച്ചത്. സിരി കൃഷ്ണ, അങ്കിത റെഡ്ഡി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവിലെ ഗാർഡൻ സിറ്റി കോളേജിലെ വിദ്യാർത്ഥികൾ കോലാറിലെ കഫേ സെന്ററിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. കാർ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമാകുകയും റോഡ് ഡിവൈഡറിൽ ഇടിച്ച് മറുവശത്തേക്ക് കടന്ന് ട്രക്കിന്റെ അടിയിൽപ്പെടുകയായിരുന്നു. അമിത വേഗതയാണ്…

Read More

ജനങ്ങൾക്ക് പൂർണമായും വാക്സിനേഷൻ നൽകിയ ആദ്യ ജില്ലയായി മാറി ബെംഗളൂരു റൂറൽ

ബെംഗളൂരു : ജനങ്ങൾക്ക് പൂർണമായും വാക്സിനേഷൻ നൽകിയ ആദ്യ ജില്ലയായി മാറി ബെംഗളൂരു റൂറൽ. സംസ്ഥാനത്ത് ഇതുവരെ പതിനൊന്ന് ജില്ലകൾ 90 ശതമാനത്തിലധികം രണ്ടാം ഡോസ് കവറേജ് നേടിയിട്ടുണ്ട്. 8.19 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ തിങ്കളാഴ്ച രാത്രി 7.30 വരെ 8,19,188 സെക്കൻഡ് ഡോസുകൾ നൽകി. ഡിസംബർ 23-ന് ബാംഗ്ലൂർ അർബൻ ജില്ല 100% സെക്കൻഡ് ഡോസ് കവറേജ് കൈവരിച്ചു. ബെംഗളൂരു അർബനിൽ 10.32 ലക്ഷം ജനസംഖ്യയാണ് ലക്ഷ്യമിടുന്നത്, ഇത് ഇതുവരെ 13 ലക്ഷം പേർക്ക് (134%) ആദ്യ ഡോസിലും 11 ലക്ഷം പേർക്ക്…

Read More

മാലിന്യം തള്ളുന്നവരെ പിടികൂടുക, 5000 രൂപ പ്രതിഫലം നേടുക.

ബെഗളൂരു: റോഡരികിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാനും അവരെ ശിക്ഷിക്കാനും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ മാർഷലുകളെ വിന്യസിക്കുമ്പോൾ, പ്രാന്തപ്രദേശത്തുള്ള ഗ്രാമങ്ങൾക്ക് കാവൽ നിൽക്കാൻ ആരുമില്ല എന്ന അവസ്ഥയാണ്. ഇതുമൂലം ബിദരഹള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഗ്രാമങ്ങൾ പലപ്പോഴും റോഡരികിലെ മാലിന്യം കാരണം റോഡ് ഗതാഗതം തടസ്സപ്പെടുന്നതിന്നു.മാലിന്യ കൂമ്പാരത്തിന്റെ ശല്യത്താൽ മടുത്ത പഞ്ചായത്ത് ഇപ്പോൾ അനധികൃത മാലിന്യ നിക്ഷേപകരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുന്നു. ഏകദേശം 50,000 ജനസംഖ്യയുള്ള എട്ട് ഗ്രാമങ്ങൾ ആണ് ബിദരഹള്ളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നത്. ബെംഗളൂരുവിലെ ഐടി പോക്കറ്റുകളിലൊന്നായ…

Read More
Click Here to Follow Us