ബെംഗളൂരു : കൊവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തോളം അടച്ചിട്ടിരുന്ന അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലും ഗേറ്റഡ് കമ്മ്യൂണിറ്റികളിലും നീന്തൽക്കുളങ്ങളും ജിംനേഷ്യങ്ങളും വീണ്ടും തുറക്കാൻ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളെ (ആർഡബ്ല്യുഎ) ബിബിഎംപി അനുവദിച്ചു. പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെ മാത്രമേ നീന്തൽക്കുളം ഉപയോഗിക്കാൻ അനുവദിക്കാവൂ, കൂടാതെ താമസക്കാർ ബാച്ചുകളായി സൗകര്യങ്ങൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ ബിബിഎംപി ആർഡബ്ല്യുഎ-കൾക്ക് നൽകി. “ഓരോ ബാച്ചിലും, 50% താമസക്കാർക്ക് മാത്രമേ സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കൂ, പ്രവേശനം അനുവദിച്ച ആളുകളുടെ എണ്ണം പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കണം,” ഓരോ ബാച്ചും പൂർത്തിയാക്കിയ ശേഷം, വസ്ത്രം…
Read MoreTag: benagaluru
ജലനിരപ്പ് ഉയർന്നു ;രംഗനത്തിട്ടുവിൽ ബോട്ടിങ് നിർത്തിവെച്ചു
മൈസൂരു : ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്. അണക്കെട്ടിൽ വെള്ളം അതിന്റെ സമ്പൂർണ ശേഷിയിൽ എത്തിയതോടെ അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടിരുന്നു. തുറന്നുവിടുന്ന വെള്ളം കാരണം കാവേരി നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രംഗനത്തിട്ടു പക്ഷിസങ്കേതത്തിൽ ബോട്ടിങ് താത്കാലികമായി നിർത്തിവെച്ചു.സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ആണ് വെള്ളിയാഴ്ച മുതൽ വനംവകുപ്പ് ബോട്ടിങ് നിർത്തിയത്. ജലനിരപ്പ് താഴുന്ന മുറയ്ക്കേ ഇനി ബോട്ടിങ് പുനരാരംഭിക്കൂ.അതേസമയം, ബോട്ടിങ് നിർത്തിവെച്ച വിവരം അറിയാതെ ഒട്ടേറെ സഞ്ചാരികൾ ബോട്ടിങ്ങിനായി എത്തുന്നുണ്ട്. അതിനാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രവേശനകവാടത്തിൽ അധികൃതർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പക്ഷിസങ്കേതത്തിൽ പക്ഷിനിരീക്ഷണം…
Read Moreനിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ പറമ്പിൽ 14 വയസ്സുകാരൻ മുങ്ങിമരിച്ചു
ബെംഗളൂരു : നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ പറമ്പിൽ 14 വയസുകാരൻ മുങ്ങിമരിച്ചു. ബിഡിഎ കോംപ്ലക്സിനു സമീപം എച്ച്ബിആർ ലേഔട്ടിന്റെ രണ്ടാം സ്റ്റേജിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.കെജി ഹള്ളിയിൽ താമസക്കാരനായിരുന്ന ചന്ദ്രശേഖർ (14) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3:30 ഓടെ കുട്ടി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. അടുത്തിടെ ബെംഗളൂരുവിൽ പെയ്ത കനത്ത മഴ കാരണം വെള്ളക്കെട്ടിൽ വെള്ളം നിറഞ്ഞിരുന്നു.നീന്താൻ അറിയാത്ത ചന്ദ്രു വെള്ളത്തിലേക്കു ഇറങ്ങുകയായിരുന്നു. ചന്ദ്രു വെള്ളത്തിൽ മുങ്ങുന്നതിനിടയിൽ , സഹായം അഭ്യർത്ഥിച്ച് കൈകൾ വീശുകയും.സുഹൃത്തായ വിമൽ (13) ചന്ദ്രുവിനെ രക്ഷിക്കാൻ…
Read Moreസ്റ്റേഷനറി ട്രക്കിൽ കാർ ഇടിച്ച് 4 മരണം
ബെംഗളൂരു : സ്റ്റേഷനറി ട്രക്കിൽ കാർ ഇടിച്ച് നാല് മരണം. വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർ മരിച്ചു. വിജയപുര ജില്ലയിലെ ബബലേശ്വറിനടുത്തുള്ള ഹൊനഗനഹള്ളിയിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ മൂന്നുപേരും വാഹനം നന്നാക്കാൻ ശ്രമിച്ച ലോറി ഡ്രൈവറും മരിച്ചു.
Read Moreസംസ്ഥാനത്ത് വിവിധ റെയ്ഡുകളിൽ നിന്നായി ലഭിച്ചത് 750 കോടി രൂപ; ഐടി വകുപ്പ്
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുമായും അദ്ദേഹത്തിന്റെ മകൻ ബി വൈ വിജയേന്ദ്രയുമായും അടുത്ത ബന്ധമുള്ള മൂന്ന് കരാറുകാരുടെ വീടുകളിലും ഓഫീസുകളിലും കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡുകളിൽ നിന്നായി 750 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം ലഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. തിരച്ചിലിൽ, ആദായനികുതി വകുപ്പ് കണക്കിൽപ്പെടാത്ത 4.7 കോടി രൂപയും 8.7 കോടി രൂപയുടെ ആഭരണങ്ങളും 30 ലക്ഷം രൂപയുടെ വെള്ളി വസ്തുക്കളും ഫിസിക്കൽ, ഡിജിറ്റൽ ഫോർമാറ്റുകളിൽ തെളിവുകൾ കണ്ടെത്തി. ഒക്ടോബർ 7 ന് നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൂന്ന് കോൺട്രാക്ടർമാരുടെ 47 സ്ഥലങ്ങളിലാണ്…
Read Moreകാർഷിക യന്ത്രങ്ങളിൽ പഠനം നടത്താം ഇനി ബെംഗളൂരു കാർഷിക സർവകലാശാലയിൽ
ബെംഗളുരു: ട്രാക്ടറും ടില്ലറും ഓടിച്ച് കാർഷിക കോളേജ് വിദ്യാർഥികൾക്ക് ഇനി ആധുനിക കൃഷി രീതികളിൽ നേരിട്ട് പങ്കെടുക്കാം. കൂടാതെ യന്ത്രഭാഗങ്ങളുടെ ഓരോ പ്രവർത്തനവും കൃത്യമായി നിരീക്ഷിച്ച് പഠനവും നടത്താം. അത്യാധുനിക യന്ത്ര പരിശീലന കേന്ദ്രം ബെംഗളൂരു കാർഷിക സർവകലാശാലയിൽ പ്രവർത്തനം തുടങ്ങി. അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗത്തിൽ വി.എസ്. ടി. പവർ ടില്ലേഴ്‌സ് ആൻഡ് ട്രാക്ടേഴ്‌സുമായി ചേർന്നാണ് പരിശീലനകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
Read More