ജലനിരപ്പ് ഉയർന്നു ;രംഗനത്തിട്ടുവിൽ ബോട്ടിങ് നിർത്തിവെച്ചു

മൈസൂരു : ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്. അണക്കെട്ടിൽ വെള്ളം അതിന്റെ സമ്പൂർണ ശേഷിയിൽ എത്തിയതോടെ അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടിരുന്നു. തുറന്നുവിടുന്ന വെള്ളം കാരണം കാവേരി നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രംഗനത്തിട്ടു പക്ഷിസങ്കേതത്തിൽ ബോട്ടിങ് താത്കാലികമായി നിർത്തിവെച്ചു.സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ആണ് വെള്ളിയാഴ്ച മുതൽ വനംവകുപ്പ് ബോട്ടിങ് നിർത്തിയത്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ജലനിരപ്പ് താഴുന്ന മുറയ്ക്കേ ഇനി ബോട്ടിങ് പുനരാരംഭിക്കൂ.അതേസമയം, ബോട്ടിങ് നിർത്തിവെച്ച വിവരം അറിയാതെ ഒട്ടേറെ സഞ്ചാരികൾ ബോട്ടിങ്ങിനായി എത്തുന്നുണ്ട്. അതിനാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രവേശനകവാടത്തിൽ അധികൃതർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പക്ഷിസങ്കേതത്തിൽ പക്ഷിനിരീക്ഷണം ഉൾപ്പെടെയുള്ള മറ്റെല്ലാം പതിവുപോലെ നടക്കും

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts