മലയാളികളുടെ ഇഷ്ടതാരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു താരജോഡികൾ. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്. ഇരുവർക്കും മകൾ പിറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രീനിഷ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. “ഞങ്ങൾ വീണ്ടുമൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി”- എന്നാണ് ശ്രീനിഷ് കുറിച്ചത്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.
Read MoreTag: BABY GIRL
രണ്ടാമത്തേത് പെൺകുട്ടിയെങ്കിൽ 6000 രൂപ ലഭിക്കും, പദ്ധതിയുമായി കേരളം
തിരുവനന്തപുരം:പെണ്‍കുട്ടികള്‍ കുറഞ്ഞുവരുന്ന സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാന്‍ നിര്‍ദേശം. രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ നല്‍കുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി. 11 സംസ്ഥാനങ്ങളിലാണ് പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ പെണ്‍കുട്ടികളുടെ ജനനം കുറയുന്നത് പരിഹരിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കാന്‍ പോകുന്നത്. കേരളത്തില്‍ 2015-16 വര്‍ഷത്തെ സര്‍വ്വേയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 1047 പെണ്‍കുട്ടികള്‍ എന്നായിരുന്നു. പുതിയ സര്‍വ്വേ പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 951…
Read Moreരണ്ടര വയസുകാരിയെ പീഡിപ്പിച്ചു കൊന്നു, യുവാവിന് ജീവപര്യന്തം
ചെന്നൈ : രണ്ടര വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വിളങ്കുറിശ്ശി സ്വദേശിയായ 27 വയസ്സുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ കേസുകൾ വിചാരണ ചെയ്ത പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്. 2019ലാണ് ഇയാൾ ബന്ധുവായ കുഞ്ഞിനെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയത്.
Read More40 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
ഹുബ്ബള്ളിയിൽ 40 ദിവസം പ്രായമായ പെൺകുഞ്ഞിനെ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സയിലായിരുന്ന കുഞ്ഞിനെ വാർഡിൽ എത്തിയ മധ്യവയസ്ക്കൻഅമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചു കൊണ്ടുപോവുകയായിരുന്നു. അമ്മയുടെ ഒച്ച കേട്ട് ആളുകൾ ഓടിയെത്തിയെങ്കിലും ഇയാൾ കുട്ടിയുമായി കടന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്ത വിദ്യാനഗർ പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.
Read Moreരണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിഷം കുത്തിവെച്ച് കൊന്നു
ജാര്‍ഖണ്ഡിലെ പലാമുവില്‍ പിതാവ് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ മേദിനിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ‘ഗംഗി നിവാസിയായ സീത ചൗധരി ഏപ്രില്‍ മൂന്നിന് സാഹിത്യ സമാജ് ചൗക്കിനടുത്തുള്ള സോന നഴ്സിംഗ് ഹോമില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവശേഷം പെണ്‍കുട്ടിക്ക് ആവശ്യമായ കുത്തിവയ്പ്പുകളും മരുന്നും നല്‍കുന്നതിനായി മരുന്നിന്റെ കുറിപ്പടി നഴ്സിങ് ഹോമില്‍ നിന്ന് അച്ഛന് അരുണ്‍ ചൗധരിക്ക് നല്കി. നഴ്സിങ് ഹോമിലെ ഡിസ്പെന്സറിയില് നിന്ന് മരുന്നും കുത്തിവയ്പ്പും അരുണ്‍…
Read More