ബല്ലാരി: ഐസിഐസിഐ ബാങ്ക് എടിഎം സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ബല്ലാരി റോയൽ സർക്കിളിന് സമീപം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഹുബ്ബള്ളി സ്വദേശി ബസവരാജാണ് കൊല്ലപ്പെട്ടത് അക്രമികൾ എടിഎമ്മിൽ കയറി ഗാർഡിനെ വെട്ടിക്കൊലപ്പെടുത്തുന്നതും രണ്ടു മിനിറ്റിനുള്ളിൽ അവർ മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവർ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് മോഷണത്തിനാണോ അതോ വ്യക്തിപരമായ പ്രതികാരത്തിനാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എസ്.പി. സെയ്ദുലു ആദവത്തും സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. തുടരന്വേഷണംപുരോഗമിക്കുകയാണ്
Read More