പ്രഫുൽ ഖോഡാ പട്ടേൽ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക്

ഡൽഹി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തേക്കുമെന്ന് സൂചന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റാണ് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡല്‍ഹിയുടെ അടുത്ത ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആണോയെന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. ഇതോടെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. നിലവില്‍ എസ്.എച്ച്‌ അനില്‍ ബൈജാലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍. ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന പ്രഫുല്‍ ഖോഡാ പട്ടേല്‍ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നാലെ അദ്ദേഹം…

Read More
Click Here to Follow Us