ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കേ ആം ആദ്മി പാർട്ടി (എ.എ.പി.) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 26-ന് സംസ്ഥാനത്ത് സന്ദർശനത്തിനെത്തും. ദാവണഗെരെയിൽ നടക്കുന്ന പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനാണ് കെജ്‌രിവാൾ എത്തുന്നതെന്ന് എ.എ.പി. സംസ്ഥാന അധ്യക്ഷൻ പൃഥി റെഡ്ഡി അറിയിച്ചു. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ മൈസൂരുവിലെ ടി. നർസിപുരിൽ എ.എ.പി. സംസ്ഥാന നേതാക്കളുടെയും ജില്ലയിലെ പ്രവർത്തകരുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിനുമുന്നോടിയായാണ് കെജ്‌രിവാളിന്റെ സന്ദർശനവിവരം പൃഥി റെഡ്ഡി സ്ഥിരീകരിച്ചത്. കെജ്‌രിവാളിന്റെ സന്ദർശനം കർണാടകത്തിലെ പാർട്ടിപ്രവർത്തകർക്ക് ആവേശം പകരുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
Read MoreTag: aravind kejariwal
വമ്പന്‍ പ്രഖ്യാപനവുമായി കേജരിവാള്‍
ദില്ലി: രാജ്യതലസ്ഥാനത്തെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. 100 തൊഴിലാളികള്‍ക്ക് സൗജന്യ പാസ് വിതരണം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലാളികള്‍ക്ക് ഡിടിസി വെബ്സൈറ്റിലോ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സജ്ജീകരിച്ചിട്ടുള്ള 34 രജിസ്‌ട്രേഷന്‍ ബൂത്തുകളിലോ പാസിനായി രജിസ്റ്റര്‍ ചെയ്യാം. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലും(ഡിടിസി), ക്ലസ്റ്റര്‍ ബസുകളിലും യാത്ര ചെയ്യുനത്തിനാണ് സൗജന്യ പാസ്. വെല്‍ഡര്‍മാര്‍, മിസ്ട്രികള്‍, തൊഴിലാളികള്‍, കൂലികള്‍, പെയിന്റര്‍മാര്‍, തുടങ്ങി കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഇനി യാത്രക്കൂലി നല്‍കാതെ യാത്ര…
Read Moreകർണാടകയിൽ സർക്കാർ രൂപീകരിക്കും ; കെജരിവാൾ
ബെംഗളൂരു: ഡൽഹിയിലെയും പഞ്ചാബിലെയും പോലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. അഴിമതിയുടെ കേന്ദ്രമായി മാറിയ കര്‍ണാടകയില്‍ പഞ്ചാബില്‍ ചെയ്തത് പോലെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് താനെത്തിയതെന്ന് കെജ്രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജ്ഞാനുസരണം സി.ബി.ഐ തന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഞങ്ങളുടേത് സത്യസന്ധമായ സര്‍ക്കാര്‍ ആണെന്ന് റെയ്ഡിലൂടെ തെളിഞ്ഞെന്നും ഇതേ രീതിയിലുള്ള സര്‍ക്കാരാണ് കര്‍ണാടകയില്‍ രൂപീകരിക്കാന്‍ ആം ആദ്മി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍…
Read Moreഡൽഹിയിലും പഞ്ചാബിലും പോലെ കർണാടകയിലും എഎപി സർക്കാർ രൂപീകരിക്കും: കെജ്‌രിവാൾ
ബെംഗളൂരു : രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും ചെയ്തതുപോലെ കർണാടകയിലും ആം ആദ്മി പാർട്ടി (എഎപി) സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച പറഞ്ഞു. “അഴിമതിക്കെതിരെ നിയമം ആവശ്യപ്പെട്ടപ്പോൾ സാധാരണക്കാരായ ഞങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ നിർബന്ധിതരായി. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഞങ്ങളുടെ ആദ്യ സർക്കാർ രൂപീകരിച്ചത് ഡൽഹിയിലും പിന്നീട് പഞ്ചാബിലുമാണ്. ഇപ്പോൾ, ഞങ്ങൾ കർണാടകയിൽ ഞങ്ങളുടെ അടുത്ത സർക്കാർ രൂപീകരിക്കും, ”കർണാടക രാജ്യ റൈത സംഘത്തിന്റെ (കെആർആർഎസ്) നേതൃത്വത്തിൽ വിവിധ കർഷക സംഘടനകൾ സംഘടിപ്പിച്ച കർഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് എഎപി മേധാവി…
Read Moreകർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ അരവിന്ദ് കെജ്‌രിവാൾ ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരു : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച ബെംഗളൂരുവിൽ കർഷക കൺവെൻഷനിൽ സംസാരിക്കും. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെജ്‌രിവാളിന്റെ സംസ്ഥാന സന്ദർശനം. കോടിഹള്ളി ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കർണാടക രാജ്യ റൈത സംഘ (കെആർആർഎസ്) വിഭാഗമാണ് അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഭൂപരിഷ്‌കരണ നിയമത്തിലും എപിഎംസി നിയമത്തിലും വരുത്തിയ ഭേദഗതികൾ പിൻവലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ടാണ് കൺവൻഷൻ നടത്തുന്നത്.
Read More