ആറാട്ട് അണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായ സന്തോഷ് വർക്കിയെ നടൻ ബാല മുറിയിൽ പൂട്ടിയിട്ടുണ്ടെന്നും ഫോൺ വാങ്ങിയെന്നും ചെകുത്താൻ എന്ന യുട്യൂബർ ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് സന്തോഷ് വർക്കിയും ബാലയും. കഴിഞ്ഞ 20 വർഷമായി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് താനെന്ന് സന്തോഷ് വർക്കി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ എന്ന രോഗത്തിനാണ് മരുന്ന് കഴിക്കുന്നത്. മരുന്ന് കഴിച്ചു കഴിഞ്ഞാൽ മെന്റലി സ്റ്റെബിൾ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. ബാലയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സന്തോഷ് വർക്കി…
Read More