അക്ഷയ തൃതീയ, മുസ്ലിം കടകളിൽ നിന്നും സ്വർണ്ണം വാങ്ങരുത് ; ശ്രീരാമ സേന

ബെംഗളൂരു: അക്ഷയ തൃതീയ ദിവസത്തിനു മുന്നോടിയായി ഹിന്ദുക്കള്‍ക്ക് പുതിയ നിര്‍ദേശവുമായി കര്‍ണാടകയിലെ ശ്രീരാമ സേന പ്രവർത്തകർ. ആഘോഷ ദിനത്തില്‍ മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങരുതെന്നാണ് പുതിയ നിർദേശം. അക്ഷയതൃതീയ ഒരു ഹിന്ദു ആഘോഷമാണ്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മെയ് മൂന്നിനാണ് അക്ഷയതൃതീയ. എന്നാൽ മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളില്‍ നിന്ന് ഒരു സാധനവും വാങ്ങരുതെന്നാണ് ഹിന്ദു സംഘടനകള്‍ നിർദേശിച്ചിഇരിക്കുന്നത്. ഇത് സംബന്ധിച്ച പോസ്റ്റുകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അക്ഷയ തൃതീയ ദിനത്തില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളില്‍…

Read More
Click Here to Follow Us