ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നഗരത്തിലുടനീളം വായു മലിനീകരണ മോണിറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ ഉടൻ നടത്തും. 2017-ൽ ഈ ആശയം ഉയർന്നുവെങ്കിലും മോണിറ്ററുകൾ സ്ഥാപിക്കുന്നതിൽ പൗരസമിതിയുടെ വൈദഗ്ധ്യമില്ലായ്മയാണ് കാലതാമസത്തിന് കാരണമായതെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു. ഞങ്ങൾക്ക് ഈ മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ഇല്ലന്നും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി (കെഎസ്പിസിബി) ചേർന്നാണ് ഞങ്ങൾ ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നതെന്നും അതിനായി ടെൻഡർ ഉടൻ പ്രഖ്യാപിക്കുകയും വിശദാംശങ്ങൾ അതിൽ വെളിപ്പെടുത്തുകയും ചെയ്യും. ഓരോ വാർഡിലും വായു മലിനീകരണ മോണിറ്ററുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി എന്നും…
Read MoreTag: AIR POLLUTION
ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണം ഉയർന്ന തലത്തിൽ; പഠനം
ബെംഗളൂരു : ബെംഗളൂരു നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഗ്രേറ്റർ ബെംഗളൂരുവിലെ ഏതാനും പ്രദേശങ്ങളിലും ഉയർന്ന തോതിലുള്ള വായു മലിനീകരണം നിരീക്ഷിക്കപ്പെട്ടതായി സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സിഎസ്ടിഇപി) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2.5 മൈക്രോണിൽ താഴെയോ അതിന് തുല്യമോ മലിനീകരണം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. “ബെംഗളൂരു നഗര, ഗ്രാമ പ്രദേശങ്ങളിൽ, വാർഷിക ശരാശരി പിഎം 2.5 35 നും 55 µg m-3 നും ഇടയിലാണ്. രാജരാജേശ്വരി നഗറിലും സൗത്ത് സോണിലും പടിഞ്ഞാറൻ മേഖല, ബൊമ്മനഹള്ളി, ദാസറഹള്ളി…
Read Moreബെംഗളൂരുവിലെ വായു മലിനീകരണത്തിന് കാരണം ഗതാഗതവും റോഡിലെ പൊടിയും: പഠനം
ബെംഗളൂരു : എമിഷൻ ഇൻവെന്ററിയെക്കുറിച്ച് സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിൽ,ബെംഗളൂരുവിലെ വായു മലിനീകരണത്തിന് കാരണം ഗതാഗതവും റോഡിലെ പൊടിയും ആണെന്ന് വ്യക്തമാക്കുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പ്രദേശങ്ങളിലെ മൊത്തം പിഎം 10 എമിഷൻ ലോഡ് 2024 ഓടെ ഏകദേശം 28,000 ടണ്ണിലെത്തും കൂടാതെ, 2019ൽ ഏകദേശം 24,600 ടൺ പിഎം10 ഉം 14,700 ടൺ പിഎം 2.5 ഉം പൗരസമിതിയുടെ പരിധിയിൽ പുറന്തള്ളപ്പെട്ടതായും പഠനം കണക്കാക്കുന്നു. ബെംഗളൂരു നഗരത്തിലെ വായു മലിനീകരണത്തിന്…
Read Moreമൈസൂരു, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ വായു ശുദ്ധമല്ല ; റിപ്പോർട്ട്
ബെംഗളൂരു : മൈസൂരു, ബെംഗളൂരു, മംഗളൂരു എന്നീ മൂന്ന് പ്രധാന നഗരങ്ങളിലെ വായു മലിനീകരണ തോത് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വായുവിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ കവിയുന്നുവെന്ന് ഗ്രീൻപീസ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. 2020 നവംബർ 20 മുതൽ 2021 നവംബർ 20 വരെയുള്ള എയർ ക്വാളിറ്റി മാനേജ്‌മെന്റിനായുള്ള സെൻട്രൽ കൺട്രോൾ റൂമിന്റെ സിപിസിബിയുടെ ഔദ്യോഗിക ഡാഷ്‌ബോർഡിൽ നിന്ന് ലഭിച്ച എയർ ക്വാളിറ്റി ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഗ്രീൻപീസ് ഇന്ത്യ കാമ്പെയ്‌ൻ…
Read Moreപൊടികൊണ്ട് പൊറുതിമുട്ടി;വായുമലിനീകരണത്താൽ മാറിതാമസിക്കാനൊരുങ്ങി ഒരു ഗ്രാമം
ബെംഗളൂരു: മൂവായിരത്തിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ബെളളാരിയിലെ സുൽത്താൻപൂരിലെ ഗ്രാമങ്ങൾ താമസയോഗ്യമല്ലാതാക്കും വിധത്തിൽ വായു മലിനീകരണം ദിനംപ്രതി കൂടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വൈദ്യുതോൽപാദന പ്ലാന്റിൽ നിന്നും മറ്റ് ഖനന കമ്പനികളിൽ നിന്നും ഉണ്ടാകുന്ന പൊടി ഗ്രാമവാസികളുടെ ആരോഗ്യത്തെ പോലും വളരെ ദോഷകരമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഗ്രാമവാസികളുടെ ദുരവസ്ഥ കണക്കിലെടുത്ത്, പ്രാദേശിക ഭരണകൂടം ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും പുതിയ സ്ഥലത്തേക്ക് മാറ്റാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചില നിബന്ധനകളോടെ, ഗ്രാമവാസികൾ ഇപ്പോൾ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ സ്ഥലത്തേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. “ഗ്രാമവാസികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ മൂന്ന് വർഷം…
Read Moreനഗരത്തിലെ ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ വർദ്ധനവ്.
ബെംഗളൂരു: ഉത്സവ വാരാന്ത്യത്തിന് ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. വായുവിന്റെ ഗുണനിലവാരം മോശമായതോടെയാണ് ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. ബെംഗളൂരു നഗരത്തിലെ തുടർച്ചയായ ആംബിയന്റ് ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിൽ, ദീപാവലി സമയത്ത് എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) അളവ് കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് 23 ശതമാനം വർധിച്ചതായി കാണുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (ആർജിഐസിഡി), ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ മാത്രം…
Read More