ബെംഗളൂരു: ഫലസ്തീന്റെ നീതിക്കായി ഇന്ത്യ നിലകൊള്ളണമെന്ന് നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ചേതൻ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മോഷ്ടിച്ച ഭൂമിയിൽ നിർമ്മിച്ച കുടിയേറ്റ കോളനിയാണ് ഇസ്രായേൽ രാജ്യം. ഇസ്രായേൽ-അമേരിക്കൻ കൂട്ടുകെട്ടിന്റെ സ്വേച്ഛാധിപത്യത്തെ ഇന്ത്യ എതിർക്കുകയും ഫലസ്തീന്റെ നീതിക്കുവേണ്ടി നിലകൊള്ളുകയും വേണം. ഫലസ്തീനികൾക്കുള്ള നീതി അത്യന്താപേക്ഷിതമാണ്, എന്നാൽ മരിച്ച ഇസ്രായേലി സ്ത്രീകളുടെ മൃതദേഹങ്ങൾ നഗ്നരായി പരേഡ് ചെയ്യുന്ന സംഭവങ്ങൾ ക്രൂരമാണ്. ഇത്തരം സംഘട്ടനങ്ങളിൽ നാണക്കേട് നീതിയെ ഒഴിവാക്കുമെന്ന് ഹീനമായ യുദ്ധക്കുറ്റങ്ങൾ നമ്മെ ഓർമ്മിപ്പിക്കുകയാണ് – ചേതൻ…
Read More