നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റോൾ ചെയ്ത പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് പോസ്റ്റിടുന്നതെന്നും നടി പറഞ്ഞു. നടൻ വിജയകുമാറും തന്റെ അമ്മയും നിയമപരമായി വിവാഹമോചനം നേടിയവരാണെന്ന് അർഥന പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും 85 വയസുള്ള അമ്മൂമ്മയ്ക്കുമൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നത്. വീട്ടിൽ ഇതിനുമുമ്പും അതിക്രമിച്ച് കയറിയതിന് വിജയകുമാറിനെതിരെ കേസ് നൽകിയിട്ടുണ്ടെന്ന് അർഥന ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ…
Read MoreTag: actor
അഭിനയത്തിന് ബ്രേക്ക് ഇട്ട് നടൻ വിജയ് ; രാഷ്ട്രീയ പ്രവേശനമെന്ന് സൂചന
ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി തമിഴകത്ത് പ്രചരണം. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ദളപതി വിജയ് ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. 2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ വാർത്തകളോട്…
Read Moreഷൂട്ടിംങ്ങിനിടെ നടൻ ഷാരൂഖ് ഖാന് പരിക്ക്
ലോസ് ആഞ്ചെലെസ്: സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യു.എസിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഇപ്പോള്‍ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്‍റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണ്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഷാരൂഖ് വീട്ടില്‍ വിശ്രമത്തിലാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം ജവാന്‍റെ ട്രയിലര്‍ ഈ മാസം…
Read Moreനടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വാർത്ത
തിരുവനന്തപുരം:പ്രമുഖ ചലച്ചിത്ര, സീരിയല്‍ നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പ്രമുഖ നിര്‍മാതാവ് ദിനേശ് പണിക്കര്‍. വാര്‍ത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോര്‍ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു. ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില മാദ്ധ്യമങ്ങളും മരണവാര്‍ത്ത നല്‍കിയിരുന്നു. മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ…
Read Moreനടൻ സി.വി ദേവ് അന്തരിച്ചു
കോഴിക്കോട്: സിനിമാ – നാടക നടൻ സി.വി ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ദേവ് കോഴിക്കോട് സ്വദേശിയാണ്. ‘യാരോ ഒരാള്‍’ ആണ് ആദ്യ സിനിമ. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയം’ ചിത്രത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങിയവ ദേവിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും എന്നീ ചിത്രങ്ങളിലും…
Read Moreനടൻ ഷെയ്ൻ നിഗവും സിനിമ നിർമ്മാതാക്കളും ഒത്തുതീർപ്പിൽ ; വിലക്ക് നീങ്ങി
കൊച്ചി: നടൻ ഷെയ്ൻ നിഗവും സിനിമ നിർമ്മാതാക്കളും തമ്മിലുളള പ്രശ്‌നം ഒത്തുതീർപ്പായി. താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിലാണ് പ്രശ്നം പരിഹരിച്ചത്. ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. ഷെയ്നും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ അറിയിച്ചു. താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. ഇരുവർക്കുമെതിരെ പരാതികൾ ലഭിച്ചതായും സംഘടന വ്യക്തമാക്കിയിരുന്നു.
Read Moreരാഷ്ട്രീയത്തിലേക്കുള്ള പ്രവേശന സൂചനകൾ നൽകി നടൻ വിജയ്
എസ്.എസ്.എൽ.സി യ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് രാഷ്ട്രീയത്തിലേക്കെന്ന സൂചന വിജയ് ശക്തമാക്കിയത്. നാളത്തെ വോട്ടർമാർ നിങ്ങളെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും കുട്ടികളോട് വിജയ് വ്യക്തമാക്കി. ‘നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തമെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്ന് വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ…
Read Moreനടൻ വിനായകൻ മോശമായി പെരുമാറി, പരാതിയുമായി യുവാവ്
കൊച്ചി: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കി. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍ നിന്ന്…
Read Moreകടം നൽകിയ പണം തിരികെ ചോദിച്ചു ; സഹോദരനിൽ നിന്നും ഭീഷണി നേരിടുന്നതായി നടൻ
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ സഹോദരനിൽ നിന്ന് വധഭീഷണി നേരിടുന്നതായി കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ് പോലീസിൽ പരാതി നൽകി. കടമായി നൽകിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതാണ് വധഭീഷണി മുഴക്കാൻ കാരണമെന്ന് രൂപേഷ് ആരോപിച്ചു. നടന്റെ പരാതിയിൽ സഹോദരൻ ഗിരീഷിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ നല്‍കുന്നത്. കൂടാതെ പലരില്‍ നിന്നായി കോടികള്‍ വായ്പയായി എടുത്തിട്ടുണ്ട്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.…
Read Moreനടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്
കോഴിക്കോട്: നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്. ഇക്കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി ഭീമൻ രഘു മത്സരിച്ചിരുന്നു. ബി.ജെ.പിക്ക് വേണ്ടി മത്സരിക്കില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്നും അടുത്തിടെ ഭീമൻ രഘു പറഞ്ഞിരുന്നു. ബി.ജെ.പിയിലുള്ള കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനായില്ല. അതിന് അവസരവും ലഭിച്ചില്ല. രാഷ്ട്രീയ പ്രവർത്തനം ഏറെ ഇഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാൽ മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നേരിട്ടതായി നടൻ പറഞ്ഞു.
Read More