28,29 തിയ്യതികളിലെ പണിമുടക്ക് ഹർത്താലിനു തുല്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 28,29 തിയ്യതികളിൽ പ്രഖ്യാപിച്ച പൊതു പണിമുടക്കിൽ സംഘടിത, ആസംഘടിത മേഖലയിലെ എല്ലാം വിഭാഗം തൊഴിലാളികളും പങ്കെടുക്കുന്നതോടെ പണിമുടക്ക് ഹർത്താൽ ആയി മാറും. വ്യാപാര വ്യവസായം, പൊതുഗതാഗതം, ട്രെയിൻ, വിമാന സർവീസുകൾ എന്നിവയെ സമരം ബാധിക്കുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ‘ഇന്ത്യയെ വളർത്തിയത് പൊതുമേഖല, പൊതുമേഖല സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സമരം.

Read More

മാർച്ച്‌ 28,29 അഖിലേന്ത്യാ പണിമുടക്ക്

തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച് മാർച്ച്‌ 28,29 തിയ്യതികളിൽ സംയുക്ത തൊഴിൽ പണിമുടക്കിന് ആഹ്വനം. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് മാർച്ച്‌ 28,29 തീയതികളിലേക്ക് മാറ്റിയത്.

Read More
Click Here to Follow Us