മൈസൂരു∙ ദസറ ആഘോഷ ചടങ്ങുകൾക്കുള്ള ഗോൾഡ് പാസ് വിതരണം അടുത്ത ദിവസമാരംഭിക്കും. 4000 രൂപയുടെ കാർഡെടുത്താൽ ദസറയുടെ ഭാഗമായുള്ള കലാപരിപാടികളും സമാപനത്തിലെ ജംബോ സവാരിയും ദർശിക്കാം. കൂടാതെ കർണാടക ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗോൾഡൻ ചാരിയറ്റ് ട്രെയിൻ യാത്രയ്ക്കും ഗോൾഡ് പാസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 23 മുതൽ 25 വരെയും 29 മുതൽ ഒക്ടോബർ ഒന്നു വരെയുമാണ് ഗോൾഡൻ ചാരിയറ്റ് സർവീസ് നടത്തുന്നത്. രണ്ടു രാത്രിയും ഒരു പകലുമുള്ള യാത്രയിൽ ശ്രീരംഗപട്ടണം, ചാമുണ്ഡിഹിൽസ്, മൈസൂരു പാലസ്, കലാപരിപാടികൾ എന്നിവ സന്ദർശിക്കാം. 25,000 രൂപയാണ്…
Read MoreTag: 2017 Mysure Dassara
ഒറ്റ ടിക്കെറ്റില്‍ മുഴുവന്‍ ദസറ;അഞ്ചു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരേ ടിക്കെറ്റില്‍;അംബാവിലാസ് കൊട്ടാരം, മൃഗശാല, കെആർഎസ് ഡാം, ചാമുണ്ഡിമല, കാരാഞ്ഞി തടാകം എന്നിവ ഒറ്റടിക്കറ്റിൽ സന്ദർശിക്കാം.
മൈസൂരു∙ ദസറകാഴ്ചകൾ കാണാൻ മൈസൂരുവിലെത്തുന്ന സഞ്ചാരികൾക്കായി ഒറ്റടിക്കറ്റ് സൗകര്യം ഏർപ്പെടുത്തുന്നു. അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റ ടിക്കറ്റെടുത്താൽ സന്ദർശിക്കാൻ സാധിക്കും. അംബാവിലാസ് കൊട്ടാരം, മൃഗശാല, കെആർഎസ് ഡാം, ചാമുണ്ഡിമല, കാരാഞ്ഞി തടാകം എന്നിവ ഒറ്റടിക്കറ്റിൽ സന്ദർശിക്കാം. ദസറ വെബ്സൈറ്റിലൂടെയും കർണാടക ടൂറിസം വികസന കോർപറേഷന്റെ വെബ്സൈറ്റിലൂടെയും ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകുമെന്ന് ഡപ്യൂട്ടി കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. സെപ്റ്റംബർ ആദ്യവാരം മുതൽ സൗകര്യം ലഭ്യമാകും. ഓരോ കേന്ദ്രങ്ങളുടെയും മുന്നിൽ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാകുന്നതിനൊപ്പം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്ഥലങ്ങൾ കാണാനും സാധിക്കും. ടൂറിസം സീസണിൽ…
Read Moreമൈസൂരു ദസറ കാണാന്‍ ബെംഗളൂരുവിൽ നിന്ന് പാക്കേജ് ഒരുക്കി കെഎസ് ഡിസി;ഒരു ദിവസത്തെ പാക്കേജ് നു 950 രൂപ മാത്രം.
മൈസൂരു∙ ദസറ ആഘോഷത്തോടനുബന്ധിച്ച് കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് സൈറ്റ് സീയിങ് ടൂർ പാക്കേജ് ആരംഭിച്ചു. അംബാവിലാസ് പാലസ്, രംഗനാഥ സ്വാമി ക്ഷേത്രം, സെന്റ് ഫിലോമിനാസ് പള്ളി, ചാമുണ്ഡിഹിൽസ്, മൃഗശാല, ജഗമോഹൻപാലസ് ആർട്ട് ഗാലറി, വൃന്ദാവൻ ഗാർഡൻസ് എന്നിവ സന്ദർശിക്കാം. എല്ലാ ദിവസവും രാവിലെ 6.30നു ബെംഗളൂരു എൻആർ സ്ക്വയറിലെ ബാദാമി ഹൗസിൽ നിന്ന് എസി ബസ് പുറപ്പെട്ട് രാത്രി ഒൻപതിന് മൈസൂരുവിൽ നിന്ന് മടങ്ങും. ഒരാൾക്ക് 950 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് വെബ്സൈറ്റ്: www.kstdc.co
Read More