ബെംഗളുരു; പരപ്പന ജയിലിൽ കോവിഡ്, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 30 തടവുകാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടും. അതേസമയം ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ജയിലധികൃതർ പറയുന്നത്. നിലവിൽ ഇവരെ മുഴുവൻ പ്രത്യേകം സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മറ്റു തടവുകാർക്ക് ഇവരിൽനിന്ന് രോഗം പകരാനുള്ള സാധ്യതകളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ച വനിതാ തടവുകാരിയെ തനിസാന്ദ്ര മെയിന്റോഡിലെ കോവിഡ് കെയർ സെന്ററിലും 29 പുരുഷ തടവുകാരെ ഹജ്ജ് ഹൗസിലെ കോവിഡ് കെയർ സെന്ററിലും പ്രവേശിപ്പിച്ചു. ജൂലായ് രണ്ടിന് 20 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…
Read MoreTag: 19
വിടാതെ കോവിഡ് ; ബെംഗളുരുവിൽ ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ് ഓഫീസുകൾ
ബെംഗളുരു ; കോവിഡ് നിരക്കുകൾ ഉയരുന്നു, ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ് ഓഫീസുകൾ. വിവിധ പോസ്റ്റ് ഓഫീസുകളിലായി 6 ജീവനക്കാർക്കാണ് രോഗം സ്ഥിതീകരിച്ചത്. ബെംഗളുരു എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലെ ഹെഡ് പോസ്റ്റ് ഓഫീസ്, ജയനഗർ പോസ്റ്റ് ഓഫീസ്, ആർ.ടി. നഗർ പോസ്റ്റ് ഓഫീസ്, സിറ്റി റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ്,എം.സ്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നിവയാണ് അടച്ചത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലാണ്, മൂന്നു ജീവനക്കാർക്ക്.…
Read Moreകോവിഡ് നിരക്ക് ഉയരുന്നു; മാസ്ക് നിർമ്മാണം ത്വരിത ഗതിയിലാക്കി റെയിൽവേ
ബെംഗളുരു; കോവിഡ് തടയാൻ മാസ്ക് നിർമ്മാണം ത്വരിത ഗതിയിൽ, കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ദക്ഷിണ-പശ്ചിമ റെയിൽവേ ഇതുവരെ നിർമിച്ചത് 74,918 മാസ്കുകളും 9937 ലിറ്റർ സാനിറ്റൈസറുകളും. ഇത്തരത്തിൽ റെയിൽവേ ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങളും ചേർന്നാണ് ഇത്രയും മാസ്കുകളും സാനിറ്റൈസറും നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബെംഗളുരുവിലെ ഹുബ്ബള്ളി വർക്ഷോപ്പിൽ 20,035 മാസ്കുകളും 2960 ലിറ്റർ സാനിറ്റൈസറുമാണ് നിർമിച്ചത്. ഹുബ്ബള്ളി ഡിവിഷനിൽ 13,437 (മാസ്ക്), 3990 ലിറ്റർ (സാനിറ്റൈസർ), ബെംഗളൂരു ഡിവിഷൻ 28,916 (മാസ്ക്), 1870 ലിറ്റർ (സാനിറ്റൈസർ), മൈസൂരു ഡിവിഷൻ 4800 (മാസ്ക്), 32…
Read Moreകോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി കര്‍ണാടക..
ബെംഗളുരു; കോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ‘കോവാക്സി’ന്റെ പരീക്ഷണങ്ങൾ നടത്താനൊരുങ്ങി കർണാടകത്തിലെ ബെലഗാവി ജീവൻ രേഖാ ആശുപത്രിയും രംഗത്ത്. തുടർന്ന് പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യമുള്ള വ്യക്തികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായി സഹകരിച്ച് നിർമിച്ച വാക്സിന്റെ പരീക്ഷണങ്ങൾക്കായി കർണാടകത്തിൽനിന്ന് തിരഞ്ഞെടുത്ത ഏക ആശുപത്രിയാണ് ഇത്. മരുന്നു പരീക്ഷണത്തിന് രാജ്യത്ത് ആകെ 12 കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ പരീക്ഷണം ആരംഭിക്കുന്നതിനുമുമ്പ് ഐ.സി.എം.ആറിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. പരീക്ഷണങ്ങൾക്കു വിധേയരാകുന്ന വ്യക്തികൾ വീടുകളിൽത്തന്നെ കഴിയും.…
Read Moreകോവിഡ് ഭയം; ജീവനക്കാർ മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ
ബെംഗളുരു; മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് അധികൃതർ, കോവിഡ് ബാധിച്ചെന്ന് കരുതി മൃതദേഹത്തോട് ആരോഗ്യപ്രവര്‍ത്തകരുടെ അവഗണനയും ജാഗ്രതക്കുറവും. ഹാവേരിയില്‍ മരിച്ച 45 കാരനെ പൊതിഞ്ഞുകെട്ടി മൂന്നുമണിക്കൂറോളം ബസ്സ്റ്റോപ്പില്‍ വെച്ചതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹാവേരി റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബസ്സ്റ്റോപ്പിലാണ് പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ മൃതദേഹം കിടത്തിയത്. ഒരാഴ്ചയായി പനിബാധിതനായിരുന്ന 45കാരന് റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാൽ ജൂൺ 28 നാണ് ഇയാളുടെ സ്രവം പരിശോധനക്കെടുത്തത്. ഫലം വാങ്ങാൻ ശനിയാഴ്ച രാവിലെ പോയെങ്കിലും ലഭ്യമായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.…
Read Moreകോവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ട ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു
ബെംഗളുരു; കോവിഡ് ടെസ്റ്റ്നടത്താൻ ആവശ്യപ്പെട്ടതിന് മർദ്ദനം, കോവിഡ് നിർണയ ടെസ്റ്റിന് വിധേയനാവാൻ നിർദേശിച്ച ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോഗിയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി. ശങ്കര നഗറിലെ സ്വകാര്യ ആശുപത്രിയിലെ ആശുപത്രിയിലെ ഡോക്ടർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് മർദനമേറ്റത്. അമിത രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയോട് തൊട്ടടുത്ത ആശുപത്രിയിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കോവിഡ് ടെസ്റ്റിന്റെ പേരിൽ ചികിത്സ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടറുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. കോവിഡ് ടെസ്റ്റ് ടെസ്റ്റ് നടത്തണമെന്ന ആവശ്യത്തിൽ ഡോക്ടർമാർ ഉറച്ചുനിന്നതോടെ പ്രകോപിതരായ ബന്ധുക്കൾ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു . സംഘർഷത്തിൽ…
Read Moreആട്ടിടയന് കോവിഡ്;50 ആടുകളെ പരിശോധന വിധേയമാക്കി.
ബെംഗളുരു; ആശങ്ക പരത്തി ആട്ടിടയന് കോവിഡ്, ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായ 50- ഓളം ആടുകളുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് സാംപിൾ ശേഖരിച്ചത്. ബെംഗളുരുവിൽ തുമകൂരുവിലാണ് ചെമ്മരിയാടുകളെയും ആടുകളെയും മേയ്ക്കുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത്, പ്രദേശവാസികളിലടക്കം ആശങ്ക പരത്താൻ ഇതിടയാക്കി. കൂടാതെ ആടുകളെ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താനും ആടുകളെ പരിശോധിക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.സി. മധുസ്വാമി ഡെപ്യൂട്ടി കമ്മിഷണറോട് നിർദേശിച്ചിരുന്നു.
Read Moreപോലീസുകാർക്ക് കോവിഡ് വ്യാപിക്കുന്നു; ജാഗ്രതാ നിർദേശവുമായി കമ്മിഷണർ ഭാസ്കർ റാവു
ബെംഗളുരു; നഗരത്തിലെ കോവിഡ്- 19 സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം വ്യാപകമായി വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ പോലീസുകാർക്ക് നിർദേശം. 50 വയസ്സ് കഴിഞ്ഞ പോലീസുകാർക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ കാണുകയാണെങ്കിൽ ഉടൻ പരിശോധന നടത്തുകയും മറ്റുള്ളവരുമായി അകലം പാലിക്കുകയും വേണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു നിർദേശിച്ചു. നേരത്തെ 50 വയസ്സുകഴിഞ്ഞ പോലീസുകാർ സ്റ്റേഷനിൽ എത്തേണ്ടെന്ന ഉത്തരവും പുറത്തിറക്കിയിരുന്നു, കോവിഡ്- 19 സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം വ്യാപകമായതിനെ തുടർന്നാണ് അത്തരത്തിൽ ഉത്തരവ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ 21 വരെ 67 പോലീസുകാർക്ക് രോഗം…
Read Moreമാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു; മുൻനിര നേതാക്കളുമായി സമ്പർക്കമുണ്ടായെന്ന് സംശയം.
ബെംഗളുരു: മാധ്യമപ്രവർത്തകന് കോവിഡ്, കർണാടകത്തിൽ മുഖ്യമന്ത്രിയും എം.എൽ.എ.മാരും പങ്കെടുത്തയോഗം റിപ്പോർട്ട് ചെയ്യുകയും മന്ത്രിമാരുമായി അഭിമുഖം നടത്തുകയുംചെയ്ത മാധ്യമപ്രവർത്തകന് കോവിഡ് -19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്നുനടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബത്തെ സമ്പർക്കവിലക്കിലാക്കി കഴിഞ്ഞു. എന്നാൽ നഗരത്തിലെ മറ്റ് പത്രപ്രവർത്തകരുമായും മന്ത്രിമാരുമായും ഇദ്ദേഹം നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്നതായാണ് കണ്ടെത്തൽ. വെള്ളിയാഴ്ച നഗരത്തിലെ എം.എം.എ.മാർ പങ്കെടുത്ത യോഗം റിപ്പോർട്ട് ചെയ്യാനടക്കം ഇദ്ദേഹം എത്തിയിരുന്നു എന്നാണ് കണ്ടെത്തിയത്. ഇതുവരെയായി ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ പൂർണമായി കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്…
Read Moreകണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാകില്ല; പകരം കോറമംഗല ഇൻഡോർ സ്റ്റേഡിയം.
ബെംഗളുരു; നഗരത്തിലെ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) തീരുമാനം അവസാന നിമിഷം മാറ്റി. ഇതിനുപകരം കോറമംഗല ഇൻഡോർ സ്റ്റേഡിയമാണ് കോവിഡ് കെയർ കേന്ദ്രമാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ നൂറുകണക്കിന് കിടക്കകൾ കണ്ഠീരവ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്നെങ്കിലും വൈകിട്ടോടെ ഇവ കോറമംഗല സ്റ്റേഡിയത്തിലേക്കു മാറ്റി. കണ്ഠീരവ സ്റ്റേഡിയം തത്കാലത്തേക്ക് കോവിഡ് കെയർ കേന്ദ്രമാക്കരുതെന്ന് നിയമനിർമാണ കൗൺസിൽ അംഗത്തിന്റെ അപേക്ഷ ലഭിച്ചുവെന്ന് ബി.ബി.എം.പി. കമ്മിഷണർ ബി.എച്ച് അനിൽകുമാർ പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിൽ കായിക പരിപാടികൾ നടത്തേണ്ടതിനാലാണ് ഇവിടെ നിന്നു…
Read More